ന്യൂസ് ഡെസ്ക് : കൊയിലാണ്ടി കൊലപാതകം ബിജെപി നേതാക്കളുടെ തലയില്‍ കെട്ടിവെച്ച് സിപിഎം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് എംടി രമേശ്. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിലെ ഒരു വിഭാഗമാണ്. പ്രതി സിപിഎം ടീമിലെ ഒരു അംഗമെന്നും എം ടി രമേശ് പറഞ്ഞു. ആരാണ് ക്വട്ടേഷണ്‍ സംഘത്തെ വളർത്തുന്നതെന്ന് സിപിഎം ആത്മപരിശോധന നടത്തണം. സിപിഎം നേതാക്കള്‍ക്കെതിരെ കമ്മീഷണർക്ക് പരാതി നല്‍കും.
സിപിഎം നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു. സിപിഎം പ്രവർത്തകർ പ്രകോപനപരമായ രീതിയില്‍ പെരുമാറി. കലാപം ഉണ്ടാക്കാൻ വലിയ ഗൂഢാലോചനയും ആസൂതിത ശ്രമങ്ങളും നടന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല.ബിജെപി യുടെ തലയില്‍ കെട്ടിവെക്കാൻ മുൻപും ശ്രമം നടന്നിട്ടുണ്ട്.പാർട്ടിക്കകത്തെ പടല പിണക്കവും കുടിപ്പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നേരത്തേ സിപിഎം ഓഫീസ് ആക്രമണ ശ്രമം നടന്നുവെന്ന് പ്രചരിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊയിലാണ്ടിയിലെ കൊലപാതകം ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയാണ്. സജീവ പ്രവർത്തനങ്ങളില്‍ നിന്നു മാറി നില്‍ക്കുമ്പോഴും പല സംരഭങ്ങളില്‍ പ്രതി പങ്കെടുത്തു. കൊലപാതകത്തിന് പിന്നില്‍ സിപിഎം നേതാക്കളാണ്. സിപിഎം നേതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ബിജെപി നേതാവ് പറഞ്ഞു.