തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലിൽ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ കുഞ്ഞിന്റെ മുത്തശ്ശി അങ്കമാലി സ്വദേശിനിയായ സിപ്സിയെ പൊലീസ് പിടികൂടിയിരിക്കുകയാണ്. തിരുവനന്തപുരം വലിയതുറ പൊലീസാണ് സിപ്സിയെ അറസ്റ്റു ചെയ്തത്. ബാലനീതി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
തിരുവനന്തപുരം ബീമാപ്പള്ളിയിൽ നിന്നുമാണ് സിപ്സി അറസ്റ്റിലായത്. ബീമാപള്ളി പരിസരത്തു വേഷം മാറി നിന്ന സിപ്സിയെ പൂന്തുറ പൊലീസാണ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത് എന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ ദിവസം രാവിലെയാണ് ഇവർ തിരുവനന്തപുരത്ത് എത്തിയിരുന്നത്. ഇതേതുടർന്ന് തമ്പാനൂരിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. രാവിലെ വേഷംമാറി ബീമാപള്ളി പരിസരത്ത് എത്തിയെന്നും പൊലീസ് പറയുകയുണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപ്സി എത്തിയിട്ടുണ്ടെന്ന് രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അവർ പിടിയിലായത്. സിപ്സിയുടെ ഒരു സുഹൃത്ത് പൂന്തുറ ഭാഗത്ത് താമസിക്കുകയാണ്. ഈ സുഹൃത്തിന്റെ നിർദേശപ്രകാരമാണ് ബീമാപള്ളി ഭാഗത്ത് എത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. കസ്റ്റഡിയിലെടുത്ത് പൂന്തുറ സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ ഇവർ പൊലീസിനുനേരെ അസഭ്യവർഷം നടത്തിയെന്നും ഉദ്യോഗസ്ഥർ പറയുകയുണ്ടായി.
അതേസമയം സിപ്സിയുടെ കാമുകനാണ് കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒന്നരവയസുകാരിയുടെ പിതാവും സിപ്സിയുടെ മകനുമായ സജീവിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് ഇയാൾ ഇപ്പോൾ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള തിരിച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.