ഇൻഡോർ : കാമുകിയുടെ കഴുത്തില്‍ കുടുംബകോടതിയില്‍ വച്ച് താലി ചാര്‍ത്തി ട്രാൻസ്ജെൻഡര്‍ മാൻ. മദ്ധ്യപ്രദേശിലെ ഇൻഡോര്‍ സ്വദേശിയായ അസ്തിവ സോണിയാണ് കാമുകിയായ ആസ്തയെ വിവാഹം കഴിച്ചത്. പ്രത്യേക നിയമപ്രകാരം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും കുടുംബാംഗങ്ങളും കോടതിയില്‍ ഉണ്ടായിരുന്നു. അല്‍ക്ക സോണി എന്നായിരുന്നു അസ്തിവയുടെ മുൻപത്തെ പേര്. പെണ്‍കുട്ടിയായി ജനിച്ച അസ്തിവ അധികം വൈകാതെ തന്നെ തന്റെ സ്വത്വം മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് പുരുഷനായി ജീവിക്കണമെന്ന് അസ്തിവ തീരുമാനമെടുത്തു. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ അസ്തിവയ്ക്കൊപ്പം ഉണ്ടായിരുന്നു. അങ്ങനെ 47-ാം ജൻമദിനത്തില് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമാകുകയായിരുന്നു.
പരസ്പരം മനസിലാക്കിയതിന് ശേഷമാണ് വിവാഹം കഴിക്കാൻ തീരുമാനമെടുത്തതെന്ന് ആസ്ത മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്റെ സഹോദരിയുടെ സുഹൃത്താണ് ആസ്തിവ. സഹോദരിക്കൊപ്പം ആസ്തിവയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു.അങ്ങനെയാണ് പ്രണയത്തിലായതെന്ന് ആസ്ത പറഞ്ഞു.ഇത് മാസങ്ങള്‍ക്ക് മുൻപ് നന്നായി ചിന്തിച്ച് എടുത്ത തീരുമാനമാണെന്ന് ഇരുവരും വ്യക്തമാക്കി.വീട്ടുകാരുടെ സമ്മതപ്രകാരമാണ് വിവാഹത്തിന് ഒരുങ്ങിയതെന്ന് അസ്തിവ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭിന്നലിംഗകാരായ ട്രാൻസ്ജെൻഡര്‍മാര്‍ക്ക് നിലവിലുളള നിയമപ്രകാരം വിവാഹം കഴിക്കാൻ അവകാശമുണ്ടെന്ന സുപ്രീംകോടതിയുടെ ഒക്ടോബറിലെ വിധിയനുസരിച്ചാണ് ഇവര്‍ വിവാഹിതരായത്.ദമ്ബതികള്‍ ഇൻഡോര്‍ ഡെപ്യൂട്ടി കളക്ടര്‍ റോഷൻ റായിക്ക് വിവാഹത്തിനുളള അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ദമ്ബതികള്‍ക്ക് കുടുംബകോടതിയില്‍ നിന്നും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഇതിന്റെ സന്തോഷത്തിലാണ് ഇരുവരും കോടതിയില്‍ വച്ച് തന്നെ വിവാഹിതരായത്. ഡിസംബര്‍ 11ന് ദമ്ബതികള്‍ ആചാരങ്ങള്‍ക്ക് അനുസരിച്ച് വിവാഹിതരാകുന്ന സന്തോഷത്തിലാണ്.