കോട്ടയം കുമാരനല്ലൂരിൽ അച്ഛനെ കൊലപ്പെടുത്തിയ മകൻ വിവാഹം കഴിച്ചത് ബൾഗേറിയൻ സ്വദേശിയായ യുവതിയെ; ലഹരിയ്ക്കടിമയായി മാനസിക നില തകരാറിലായതോടെ നാലു വർഷം മുൻപ് ബൾഡേറിയയിൽ നിന്നും നാട്ടിലേയ്ക്കു മടങ്ങി; ഉയർന്ന വിദ്യാഭ്യാസമുണ്ടായിട്ടും ലഹരി അശോകന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചു

കോട്ടയം: കുമാരനല്ലൂരിൽ ലഹരിയ്ക്കടിമയായി പിതാവിനെ കൊലപ്പെടുത്തിയ മകൻ വിവാഹം കഴിച്ചത് വിദേശ വനിതയെ. വിദേശ വനിതയെ വിവാഹം കഴിച്ച് ഇവിടെ എത്തിയ പ്രതി ലഹരിയ്ക്ക് അടിമയായി മാനസിക നില തെറ്റിയതോടെ തിരികെ നാട്ടിലേയ്ക്കു മടങ്ങി. ഇവിടെ എത്തി ലഹരിയിൽ നിന്നും വിമുക്തി തേടാൻ ചികിത്സ തുടരുന്നതിനിടെയാണ് ഇപ്പോൾ പിതാവിനെ കൊലപ്പെടുത്തിയിരിക്കുന്നത്. കുമാരനല്ലൂർ ഇടയാടി താഴത്ത് വരിക്കതിൽ രാജുവിനെ(70)യാണ് മകൻ അശോകൻ (42) വീടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയത്.

Advertisements

2012 ലായിരുന്നു ബൾഗേറിയൻ സ്വദേശിനിയുമായുള്ള അശോകന്റെ വിവാഹം. ഓൺലൈനിൽ ഫ്രീലാൻസ് ഡിസൈനറായ അശോകൻ 2010 അവസാനത്തോടെയാണ് ബൾഗേറിയൻ സ്വദേശിനിയായ യുവതിയുമായി ഓൺലൈൻ വഴി അടുപ്പത്തിലാകുന്നത്. തുടർന്ന്, ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുകയായിരുന്നു. തുടർന്ന് രണ്ടു പേരും വിദേശത്തേയ്ക്ക് പോകുകയും ചെയ്തു. ഇവിടെ എത്തിയ ശേഷം അശോകൻ ലഹരി ഉപയോഗം തുടരുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന്, നാലു വർഷം മുൻപ് അശോകൻ നാട്ടിലേയ്ക്കു മടങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവിടെ ലഹരി വിമുക്തിയ്ക്കും, മാനസിക വെല്ലുവിളി നേരിടുന്നതിനും ചികിത്സ തേടുകയായിരുന്നു. എന്നാൽ, ഇതിനിടയിലും ഇയാൾ അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും അസ്വസ്ഥനാകുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇതിന് ഒടുവിലാണ് ഇന്ന് കൊലപാതകത്തിലേയ്ക്ക് കാര്യങ്ങൾ എത്തിയത്. ഇയാളുടെ ഭാര്യയുമായി നിലവിൽ ബന്ധമുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. അശോകന്റെ അമ്മയും സഹോദരങ്ങളും വീട്ടിൽ ഇല്ല. രണ്ട് സഹോദരിമാരാണ് അശോകന് ഉള്ളത്. ആരോഗ്യ സ്ഥിതി മോശമായതിനാൽ അമ്മ മറ്റൊരു സ്ഥലത്താണ്. ഒരു സഹോദരി വിവാഹിതയാണ്. മറ്റൊരു സഹോദരിയാകട്ടെ അഭയ കേന്ദ്രത്തിലുമാണ്.

Hot Topics

Related Articles