കൊലപാതകങ്ങളിൽ പ്രതികളെ പാർട്ടികൾ നൽകും: രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊട്ടിത്തെറിച്ച് പന്ന്യൻ രവീന്ദ്രൻ; സർക്കാരിനെതിരെ വിമർശനം

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എ നേതാവ് പന്ന്യൻ രവീന്ദ്രൻ. പൊലീസിന്റെ ഈ പോക്ക് ശരിയല്ല. മതമൗലിക-വർഗീയ പ്രസ്ഥാനങ്ങൾ കേരളത്തെ കലാപഭൂമിയാക്കുന്നതിനെ തടയാൻ പൊലീസ് കർശന നടപടി സ്വീകരിക്കണം. എ.ഐ.വൈ.എഫ് സംഘടിപ്പിച്ച മാനവ സംഗമം ഇദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം.

Advertisements

കൊലപാതകങ്ങൾ നടത്തുന്ന പാർട്ടികൾ നൽകുന്ന ലിസ്റ്റ് അനുസരിച്ച് പ്രതിപ്പട്ടിക തയ്യാറാക്കുന്ന അവസ്ഥക്ക് മാറ്റം വരണം. ഇത് കുറ്റവാളികൾക്ക് രക്ഷപ്പെടാൻ അവസരം നൽകുമെന്നും പന്ന്യൻ പറഞ്ഞു.കേരളത്തിലെ ഇടതു ഗവൺമെന്റിന് കളങ്കം ചാർത്തുവാൻ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ പ്രസ്ഥാനങ്ങൾ നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണ് കേരളത്തിൽ രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ എന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.