മർഫി സായ്പ്പിന്റെ നൂറ്റമ്പതാം ജന്മദിനം: മദ്ധ്യതിരുവതാംകൂറിന്റെ വികസന ശില്പിയെ മറന്ന് മലയോരം.റബർ ബോർഡിന്റെ പ്രഖ്യാപനവും ജലരേഖയായി

അജീഷ് വേലനിലം
മുണ്ടക്കയം:കടൽതാണ്ടി കേരളത്തിലെത്തി റബ്ബർ കൃഷിയിലൂടെ മലയോര മേഖലയുടെയും കോട്ടയം ജില്ലയുടെയും അതിലുപരി മദ്ധ്യതിരുവതാംകൂറിന്റെയും വികസനവിപ്ലവങ്ങൾക്കു തുടക്കം കുറിച്ച അയർലണ്ട് സ്വദേശിയായിരുന്നു മർഫി സായിപ്പെന്ന ജോൺ ജോസഫ് മർഫിയെ മറന്ന് റബർ ബോർഡും മലയോരവും.
ഇന്ത്യൻ റബർ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്ന ജോൺ ജോസഫ് മർഫി എന്ന മർഫി സായ്പിന് ഏന്തയാറ്റിൽ നിർമ്മിക്കുന്ന സ്മാരകത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2016 ൽ തുടങ്ങിയെങ്കിലും മുടങ്ങിയിരുന്നു.വരും തലമുറയ്ക്കായി മർഫി സായ്പിന് ഉചിതമായ സ്മാരകം നിർമ്മിക്കാനായിരുന്നു റബർബോർഡിന്റെ തീരുമാനം എന്നാൽ ഇത് നടപ്പിലായില്ല.

Advertisements

ഇന്ത്യയിലെ റബർ തോട്ടവ്യവസായത്തിന്റെ പിതാവ് മർഫി സായ്പ് 1904 ലാണ് അയർലൻഡിൽ നിന്നും മുണ്ടക്കയത്തെത്തി പൂഞ്ഞാർ വഞ്ചിപ്പുഴ രാജാക്കൻമാരിൽ നിന്നും ഏന്തയാറ്റിൽ സ്ഥലം വാങ്ങി റബർകൃഷി ആരംഭിച്ചത്.1903ൽ തട്ടേക്കാട്ടും 1903ൽ ളാഹയിലും കൃഷി പരാജയപ്പെട്ട ശേഷമാണ് ഏന്തയാറ്റിൽ കൃഷി ആരംഭിച്ചത്.ഏന്തയാർ,ഇളംകാട്,കൂട്ടിക്കൽ എന്നിവിടങ്ങളിലായി 1910 ആയപ്പോൾ റബർ കൃഷി 120000 ഏക്കറോളം സ്ഥലങ്ങളിൽ വ്യാപിച്ചു.തൊഴിലാളികളെ ഏറെ സ്നേഹിച്ചിരുന്ന സായ്പ് ഏന്തയാറ്റിൽ ബംഗ്ലാവ് പണിത് താമസമുറപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൊഴിലാളികൾക്ക് വേണ്ടി ഏന്തയാറ്റിൽ ഡിസ്പൻസറിയും ഇളംകാട്ടിൽ കാനറി പഠനശാലയും പണിതിരുന്നു. മതപരമായ വിശ്വാസം ഏറെയുണ്ടായുണ്ടായിരുന്ന മർഫി സായ്പ് പണികഴിപ്പിച്ചിരുന്നതാണ് ഇന്നത്തെ മുണ്ടക്കയം ലത്തീൻ പള്ളി. സ്വാതന്ത്രാനന്തരം ബ്രിട്ടീഷുകാർ ഇന്ത്യ വിടണമെന്ന തീരുമാനത്തിൽ സായ്പ് ഏറെ ദു:ഖിതനായിരുന്നു.ചുരുങ്ങിയ വിലയ്ക്ക് എസ്റ്റേറ്റുകൾ വിറ്റ് സായ്പ് ഇന്ത്യ വിടാനൊരുങ്ങി.തൊഴിലാളികളെ ഏറെ സ്നേഹിച്ചിരുന്ന മർഫി സായ്പിന് മരണ ശേഷം രോഗികളുടെ സെമിത്തേരിയിൽ തന്നെ സംസ്‌കരിക്കണമെന്നായിരുന്നു ആഗ്രഹം ഇതിനായി അദ്ദേഹം അന്ത്യകർമ്മങ്ങൾക്ക് വേണ്ടി മുണ്ടക്കയം സെന്റ് മേരീസ് ലത്തീൻ പള്ളിയിലെ ഫാദർ ഫെലിസി സി മൂസിയെ ചുമതലപ്പെടുത്തിയിരുന്നു.

1957ൽ നാഗർകോവിലിലെ ആശുപത്രിയിൽ മരിച്ച മർഫി സായ്പിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ഏന്തയാർ പ്ലാപ്പള്ളിയിലെ സെന്റ് ജോസഫ് പള്ളിയുടെ സെമിത്തേരിയിൽ സംസ്‌കരിച്ചു.
ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന തോട്ടം തൊഴിലാളി നിയമങ്ങളിൽ പലതും മർഫി സായ്പിന്റെ സംഭാവനയാണ്. മർഫി സായ്പിന്റെ ഓർമ്മയ്ക്കായി ഏന്തയാർ ടൗണിൽ ജെ ജെ മർഫി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളും,അദ്ദേഹത്തിന്റെ ബംഗ്ലാവിൽ ജെ ജെ മർഫി മെമ്മോറിയൽ പബ്ലിക് സ്‌കൂളും പ്രവർത്തിക്കുന്നു. മർഫി സായ്പിന്റെ അമ്പത്തിയാറാം ചരമദിനത്തിൽ റബർ ബോർഡ് മുൻകയ്യെടുത്ത് മർഫി സായ്പിന് സ്മാരകമൊരുക്കുന്നതിന് ശ്രമം തുടങ്ങിയിരുന്നു

സ്പൈസസ് ബോർഡിൽ നിന്നും പ്രൊഡക്ഷൻ കമ്മീഷണറായി ചാർജ്ജ് എടുത്ത ഡോ.ജെ തോമസ് മർഫിയുടെ കല്ലറ സന്ദർശിച്ചതോടെയാണ് സ്മാരകമെന്ന ആശയം ഉയരുന്നത്. ഏന്തയാർ സെന്റ് ജോസഫ് പള്ളിയുടെ സെമിത്തേരിയിലുള്ള മർഫിയുടെ കല്ലറയും അതിന് ചുറ്റുമുള്ള ആറ് സെന്റ് സ്ഥലവും പാട്ട വ്യവസ്ഥയിൽ വിജയപുരം രൂപത റബർ ബോർഡ് ചെയർപേഴ്സൺ ഷീലാ തോമസിന് കൈമാറിയിരുന്നു വരും തലമുറയ്ക്കായി മർഫി സായ്പിന് ഉചിതമായ സ്മാരകം നിർമ്മിക്കാനായിരുന്നു റബർബോർഡിന്റെ തീരുമാനമെങ്കിലും നടപ്പിലായില്ല. പ്രഖ്യാപനത്തിന്റെ ഏഴുവർഷം കഴിയുമ്പോൾ കാട് പിടിച്ചുകിടക്കുന്ന മർഫിയുടെ ശവകുടീരം മാത്രമാണ് ബാക്കിയാവുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.