ആലപ്പുഴ: വേർപാടിന്റെ വേദകൾ മറന്ന മുരുകൻ പിതാവിനൊപ്പം ജന്മനാട്ടിലേക്ക് മടങ്ങി. 2017 -ൽ തമിഴ്നാട്ടിലെ തിരുവല്ലൂർ ജില്ലയിൽ നിന്നും കാണാതായ മുരുകൻ (32) ആണ് പിതാവിനൊപ്പം ജന്മനാട്ടിലേയ്ക്ക് മടങ്ങിയത്. കഴിഞ്ഞ മൂന്ന് വർഷമായി കൊച്ചമ്മനം സ്നേഹഭവനിലെ അന്തേവാസിയായി തുടരുകയായിരുന്നു മുരുകൻ.
മാനസിക വിഭ്രാന്തിയിൽ കഴിഞ്ഞിരുന്ന മുരുകനെ മാന്നാർ പോലീസ് സ്റ്റേഷനിൽ നിന്നുമാണ് സ്നേഹഭവനിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ തിരികെ പോവണമെന്ന് മുരുകൻ ആവശ്യപ്പെട്ടിരുന്നു. മുരുകൻ പറഞ്ഞ വിലാസത്തിൽ കത്ത് അയക്കുകയും തുടർന്ന് മുരുകന്റെ പിതാവ് ദേവൻ, സുഹൃത്ത് രാജശേഖർ റെഡ്ഡി എന്നിവർ ബന്ധപ്പെട്ടുകയും ചെയ്തു. ഇന്നലെ മുരുകന്റെ പിതാവ്, ചിറ്റപ്പൻ, സഹോദരി, ഭാര്യ കവിത എന്നിവർ സ്നേഹഭവനിൽ എത്തി. വേർപാടിന്റെ വേദനമറന്ന പിതാവ് മുരുകനെ നിറകണ്ണുകളോടെ ചേർത്തണച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഷ്ടപ്പെട്ടെന്ന് കരുതിയ മുരുകനെ തിരിച്ചുകിട്ടിയ സന്തോഷത്തിലായിരുന്നു ബന്ധുക്കൾ.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ അബീൻ എ.ഒ, എടത്വാ എസ്.ഐ സി.ജി സജികുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ബിനു ഐസക് രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, എടത്വാ പള്ളി വികാരി ഫാ. മാത്യു ചൂരവടി, കൈക്കാരൻ വറീച്ചൻ വേലിക്കളം, സ്നേഹ ഭവൻ സെക്രട്ടറി ജോണിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ മുരുകനെ കുടുംബത്തോടൊപ്പം നാട്ടിലേക്ക് യാത്രയാക്കി.