കോട്ടയം :റബർ ഉല്പന്നങ്ങളുമായി വരികയായിരുന്നു ടോറസ് ലോറി ഓട്ടോറിക്ഷ മുകളിലേക്ക് മറിഞ്ഞു.
മുണ്ടക്കയം സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചതായി വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊല്ലം-തേനി ദേശീയപാതയിൽ മുറിഞ്ഞപുഴയിൽ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം.
കോട്ടയം ഭാഗത്തേക്ക്
വരുകയായിരുന്ന ലോറി മുറിഞ്ഞപുഴ വളവിൽ വച്ച് നിയന്ത്രണംതെറ്റി എതിർ ദിശയിൽ വരുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു.
ഓട്ടോറിക്ഷ പൂർണമായും നിറയെ ലോഡുമായിരുന്ന ലോറിക്ക് അടിയിലായിരുന്നു.
പോലീസും, ഫയർഫോഴ്സും അധികൃതർ എത്തി ലോറി വടം കെട്ടി വലിച്ച് ഉയർത്തിയശേഷമാണ് ഓട്ടോറിക്ഷയ്ക്ക് ഉള്ളിൽ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുത്തത്.ലോറി ഡ്രൈവർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.