ആരോഗ്യകരമായ പല ഗുണങ്ങളും അടങ്ങിയ ഒരു പഴമാണ് ഷമാം.കുമ്പളങ്ങയുടെ ആകൃതിയുള്ള മുറിച്ചാല്‍ മത്തങ്ങയോടു സാമ്യമുള്ള ഈ പഴത്തിന് ഷമാം എന്നാണ് വടക്കൻ കേരളത്തില്‍ പേര്. മസ്ക് മെലണ്‍ (Musk Melon) എന്നും കാന്റ് ലോപ് എന്നും ഇംഗ്ലീഷില്‍ പേരുള്ള ഇതിനെ മലയാളത്തില്‍ തയ്ക്കുമ്പളം എന്നു വിളിക്കും.ജീവകം സി, എ എന്നിവ ഷമാമില്‍ അടങ്ങിയിരിക്കുന്നു. ശക്തമായ ആന്റിഓക്സിഡന്റായ ജീവകം സി ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുന്നു. പതിവായി ഷമാം കഴിച്ചാല്‍ അകാലവാർധക്യവും തടയാം.
നമ്മുടെ ശരീരത്തിലെ രക്തം ശുദ്ധീകരിക്കാനും രക്തക്കുഴലുകളില്‍ രക്തം കട്ട പിടിക്കുന്നത് തടയാനും ഷമാമിലെ പോഷക ഗുണങ്ങള്‍ സഹായിക്കുമെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. വേനല്‍ക്കാലമായാല്‍ പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ഗ്യാസ് , അസിഡിറ്റി, നെഞ്ചെരിച്ചില്‍, മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അതിനാല്‍ ദിവസവും ഷമാം കഴിക്കുക. ശരീരത്തില്‍ ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷമാമില്‍ അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കുന്നു. അങ്ങനെ ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു. രക്താതിമർദം തടയാനും പൊട്ടാസ്യം ഫലപ്രദമാണ്. അഡിനോസിൻ എന്ന സംയുക്തം രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കും. ദിവസവും ഷമാം കഴിക്കുന്നത് നേത്രസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റും. വിറ്റാമിൻ എ ബീറ്റാ കരോട്ടിൻ എന്നിവ ഇതില്‍ കാണപ്പെടുന്നു, ഇത് നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്തുകയും അവയെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു. തിമിര സാധ്യത കുറയ്ക്കുന്നതിനും ഇത് നിങ്ങളെ വളരെയധികം സഹായിക്കുന്നു. ഇന്ന് പലരേയും അലട്ടുന്ന ഒരു രോഗമാണ് വൃക്കയില്‍ അടിഞ്ഞു കൂടുന്ന കല്ല്. ആ പ്രശ്നത്തിന് ഷമാം കഴിക്കുന്നത് നല്ലതാണ്. ഷമാം കൂടുതല്‍ ആരോഗ്യകരമാക്കുവാൻ ഷേക്ക്, ഐസ്ക്രീം രൂപത്തില്‍ അല്ലാതെ കഴിക്കാൻ ശ്രമിക്കുക. കൂടുതല്‍ ഗുണം ലഭിക്കും. ഷമാമിലെ ജീവകം സിയും ബീറ്റാ കരോട്ടിനും ഫ്രീറാഡിക്കലുകളോട് പൊരുതുന്നു. ഈ ഫ്രീ റാഡിക്കലുകളാണ് ശരീരകോശങ്ങളെ ആക്രമിച്ച് അര്‍ബുദ വളർച്ചയ്ക്ക് കാരണമാകുന്നത്.