തിരുവനന്തപുരം : മുന്നണി മാറ്റം അജണ്ടയിലില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി .ലീഗ് നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണ് .മുന്നണിമാറ്റം ലീഗിന്‍റെ അജണ്ടയിലോ ചര്‍ച്ചയിലോ ഇപ്പോഴില്ല. ജയരാജന്‍റേത് ഔദ്യോഗിക ക്ഷണമായി കാണുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Advertisements
കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞാല്‍ ലീഗിനെ സ്വീകരിക്കാമെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തുന്നവര്‍ ലീഗിന്‍റെ ശത്രുക്കളാണ്.എസ്‍ഡിപിഐ ലീഗിന്‍റെ ആജന്മശത്രുക്കളാണ്.ലീഗിന്‍റെ ഇടം പിടിക്കാനാണ് അത്തരക്കാര്‍ വരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.