ജനദ്രോഹ ബജറ്റിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് കലക്ടറേറ്റ് മാർച്ച് നടത്തി 

പത്തനംതിട്ട: ഇടതു സർക്കാരിന്റെ ജനദ്രോഹ ബജറ്റിലെ നികുതിക്കൊള്ള നയങ്ങൾക്കെതിരെ താക്കീതായി മുസ്‌ലിം യൂത്ത് ലീഗിന്റെ കളക്ടറേറ്റ് മാർച്ച്. ജനങ്ങളുടെ മേൽ നികുതി അടിച്ചേൽപിച്ച് അഴിമതിയും ധൂർത്തും നടത്തുന്ന ഭരണകൂടത്തിനെതിരെ വരും നാളുകളിൽ അതി ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും നികുതി ക്കൊള്ള അവസാനിപ്പിക്കുന്നത് വരെയും സമര മുഖത്ത് നിന്ന് പിന്നോട്ടില്ലെന്നും പ്രഖ്യാപിക്കുന്നതായിരുന്നു സമരം. 

Advertisements

പോലീസിനെ ഉപയോഗിച്ചു സമരങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും നേതാക്കൾ പറഞ്ഞു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാർച്ച്  അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ചു കലക്ടറേറ്റിന് മുന്നിൽ വെച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് നടന്ന യോഗം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. കാര്യറ നസീർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. 

സംസ്ഥാന കൗൺസിൽ അംഗം നിയാസ് റാവുത്തർ സ്വാഗതമാശംസിച്ച യോഗത്തിൽ സംസ്ഥാന പ്രവർത്തക സമിതി അംഗം സദഖത്തുല്ലാ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ദേശീയ കൗൺസിൽ അംഗം നിധിൻ കിഷോർ, സിയാ മജീദ്, ഷാഫി കോന്നി, ഷാനവാസ് അലിയാർ, തെക്കേത്ത് അബ്ദുൽ കരീം, എൻ എ നൈസാം , അബ്ദുൽ മുത്തലിബ്, അനീർ തിരുവല്ല, മാലിക് മുഹമ്മദ്, എം.എസ്.ബി.ആർ ഷെരീഫ്, അൻസാരി മന്ദിരം, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഫിറോസ് ,ജനറൽ സെക്രട്ടറി തൗഫീക് കൊച്ചു പറമ്പിൽ , എം എച്ച്. ഷാജി, സിറാജ് പീടികയിൽ, ഏവൺ രാജാ , റിയാസ് . എച്ച്, സി.ഒ . സലാം, സിറാജ് പുത്തൻ വീട്ടിൽ, നജീബ് പമ്പാവാലി, അയ്യൂബ് കുമ്മണ്ണൂർ, റഹീം പ്ലാമൂട്ടിൽ, സൈനുദ്ദീൻ പന്തളം , സാദിക് പന്തളം, അഷ്റഫ് പന്തളം , റാഷിദ് പന്തളം , അൻസിൽ , സച്ചു , ഇബ്രഹിം കുട്ടി പായിപ്പാട്, സിറാജ് വെള്ളാപ്പള്ളിൽ, യൂസുഫ് പിച്ചയ്യത്ത്, ജലീൽ ,രതീഷ് മുണ്ടയിൽ, ഷെഫീക് തുലാപ്പള്ളി, കമറുദ്ദീൻ, സവാദ് പന്തളം തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.