തിരുവനനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുതലപ്പൊഴിയില്‍ വീണ്ടും വള്ളം അപകടത്തിൽ പെട്ടു. തിരയില്‍പ്പെട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മുതലപ്പൊഴിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ സഖാവ് എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി കടലിലേക്ക് തെറിച്ചു വീണെങ്കിലും രക്ഷപ്പെടുത്തി.
Advertisements
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മുതലപ്പൊഴിയില്‍ അപകടമുണ്ടാകുന്നത്. ഇന്നലെയും മത്സ്യബന്ധന വള്ളം മറിഞ്ഞിരുന്നു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തുകയായിരുന്നു.