തിരുവനന്തപുരം : മുതലപ്പൊഴിയില്‍ നടന്നത് രാഷ്ട്രീയ പ്രതിഷേധമാണെന്നും മഹിള കോണ്‍ഗ്രസ് ജില്ല അധ്യക്ഷ ഉള്‍പ്പെടെ നാലു സ്ത്രീകളാണ് പ്രതിഷേധിച്ചതെന്നും മന്ത്രി ആന്റണി രാജു. പ്രതിഷേധിച്ചവര്‍ നാട്ടിലുള്ളവരോ മരണപ്പെട്ടവരുടെ ബന്ധുക്കളോ അല്ല. മന്ത്രിമാര്‍ സമയോചിമായ നിലപാട് സ്വീകരിച്ചിരുന്നില്ലെങ്കില്‍ കോണ്‍ഗ്രസുകാരും മത്സ്യത്തൊഴിലാളികളും തമ്മില്‍ സംഘര്‍ഷമുണ്ടാകുമായിരുന്നു. തീരപ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കാൻ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ശ്രമം നടന്നുവെന്നും ആന്‍റണി രാജു ആരോപിച്ചു.
മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിക്കുകയും മൂന്നുപേരെ കാണാതാകുകയും ചെയ്ത സംഭവത്തിലാണ് മുതലപ്പൊഴിയില്‍ സംഘര്‍ഷമുണ്ടായത്. സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവരെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞത്സംഘര്‍ഷാവസ്ഥക്കും ഇടയാക്കി. വികാരി ജനറല്‍ ഫാദര്‍ യൂജിൻ പെരേരയുടെ നേതൃത്വത്തിലാണ് സംഘര്‍ഷമുണ്ടാക്കാൻ ശ്രമം നടന്നതെന്ന് മന്ത്രി ശിവൻകുട്ടി തുറന്നടിച്ചു. എന്നാല്‍, ഫാദര്‍ യൂജിൻ പെരേര നിഷേധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉച്ചക്ക് ഒരു മണിയോടെയാണ് ബോട്ടപകടം ഉണ്ടായ സ്ഥലത്തേക്ക് പോകാനായി മന്ത്രിമാര്‍ എത്തിയത്. പുലിമുട്ട് ആരംഭിക്കുന്ന സ്ഥലത്തുവെച്ച് മൂന്ന് മന്ത്രിമാര്‍ക്ക് നേരെയും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധമുണ്ടായി. കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ ‘ഷോ വേണ്ടെ’ന്ന മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം പ്രതിഷേധക്കാരെ ചൊടിപ്പിച്ചു. മത്സ്യത്തൊഴിലാളികളും മന്ത്രിമാരും വാക്കേറ്റം രൂക്ഷമായതോടെ അപകട പ്രദേശത്തേക്ക് പോകാതെ മന്ത്രിമാര്‍ മടങ്ങി.