കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ദുർഗാഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ ഏപ്രിൽ 22 ചൊവ്വാഴ്ച കൊടിയേറും. ക്ഷേത്രം തന്ത്രി പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടക്കുക. വൈകിട്ട് 6.30 നാണ് കൊടിയേറ്റ്. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് ടി.എൻ ഹരികുമാർ യോഗത്തിൽ അധ്യക്ഷത വഹിക്കും. 29 ന് രാവിലെ മാടപ്പാട് ക്ഷേത്രത്തിലേയ്ക്ക് ആറാട്ട് പുറപ്പാട് നടക്കും. ഉച്ചയ്ക്ക് ഒന്നിന് ആറാട്ട് കടവിൽ സദ്യ. അഞ്ചിന് ആറാട്ട് എതിരേൽപ്പ്. കൊടിയിറക്ക് എന്നിവയോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും.
Advertisements