ഇടുക്കി: ഇടുക്കി മുട്ടം സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ തീപിടുത്തം. ബാങ്കിലെ റെക്കോര്‍ഡ് റൂമിനാണ് തീപിടിച്ചത്. കെട്ടിടത്തിന് തീപിടിച്ചെങ്കിലും ആളപായമില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്.
Advertisements
ബാങ്കിന്‍റെ റെക്കോര്‍ഡ് റൂമിലാണ് തീപടര്‍ന്നതെന്നും ഇടപാടുകാരുടെ രേഖകള്‍ ഒന്നും നശിച്ചിട്ടില്ലെന്നും ബാങ്ക് പ്രസിഡൻ്റ് സാം ക്രിസ്റ്റി ഡാനിയേൽ പറഞ്ഞു.വർഷങ്ങൾ പഴക്കമുള്ള പഴയ റെക്കോർഡുകൾ ആണ് കത്തിയത്.മറ്റ് വിഭാഗങ്ങളിലേക്ക് തീ പടരും മുമ്പ് നിയന്ത്രിക്കാനായെന്നും ഷോർട്ട് സർക്യൂട്ട് ആവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനമെന്നും ബാങ്ക് പ്രസിഡന്‍റ് പറഞ്ഞു.