പാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുട്ടിക്കുളങ്ങര സ്വദേശി സജിയാണ് അറസ്റ്റിലായത്. മരിച്ച പൊലീസുകാരുടെ മൃതദേഹം മാറ്റാന്‍ മുഖ്യപ്രതിയെ സഹായിച്ചത് സജിയാണെന്ന് പൊലീസ് പറഞ്ഞു. പന്നിയെ കൊല്ലാന്‍ വൈദ്യുതി കെണി വച്ച പ്രദേശവാസിയായ വര്‍ക്കാട് സ്വദേശി സുരേഷ് നേരത്തെ അറസ്റ്റിലായിരുന്നു.
ഇയാളുടെ വീടിന് സമീപത്ത് വച്ചാണ് ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന് എന്നിവര്‍ ഷോക്കേറ്റ് മരിച്ചത്. എന്നാല്‍ മൃതദേഹം ക്യാമ്പിന് സമീപത്തെ വയലിലാണ് കണ്ടെത്തിയത്. മൃതദേഹം വയലില്‍ കൊണ്ടിടാന്‍ സഹായിച്ചെന്ന് സജി സഹായിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുരേഷിന്റെ വീടിന്റെ മതിലിനോട് ചേര്‍ന്നാണ് പന്നിക്കെണി വച്ചിരുന്നത്. രാത്രിയില്‍ കെണിയിലേക്ക് കറന്റ് കണക്ഷനും കൊടുത്തിരുന്നു. രാത്രിയില്‍ ഇതുവഴിവന്ന പൊലീസുകാര്‍ക്ക് ഷോക്കേൽക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ സുരേഷ് സജിയുടെ സഹായത്തോടെ മൃതദേഹം പാടത്ത് കൊണ്ടുപോയി ഉപേക്ഷിച്ചു.
ഒരാളുടെ മൃതദേഹം വീട്ടിലുള്ള കൈവണ്ടിയില്‍ കയറ്റിയും രണ്ടാമത്തെയാളുടെ മൃതദേഹം ചുമന്ന് കൊണ്ടുപോയും വയലില്‍ ഉപേക്ഷിക്കുകയായിരുന്നു.