കോടതിയലക്ഷ്യത്തിൽ പൊലീസിനെ കുരുക്കാൻ കുഴൽനാടൻ്റെ തന്ത്രം ;  കുതന്ത്രത്തിൻ്റെ കുരുക്ക് പൊട്ടിച്ച് പുറത്ത് ചാടി ഡി വൈ എസ് പി എ.ജെ തോമസിൻ്റെ മറുതന്ത്രം : കോതമംഗലം കോടതിയ്ക്ക് മുന്നിൽ നടന്ന നാടകീയ സംഭവങ്ങളുടെ വീഡിയോയ്ക്ക് പിന്നിലെ കഥ ഇങ്ങനെ

കോതമംഗലം : കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ മരിച്ച വീട്ടമ്മയുടെ മുതദേഹവുമായി കോൺഗ്രസ് നടത്തിയ സമരത്തിലുണ്ടായ സംഘർഷത്തിന് പിന്നാലെ ഉണ്ടായ സംഭവങ്ങൾ കൂടുതൽ ചർച്ചയാകുന്നു. സമരത്തിന് പിന്നാലെ പോലീസും എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസും തമ്മിൽ ഏറ്റുമുട്ടലിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ   കോതമംഗലം കോടതിയ്ക്ക് മുന്നിൽ നടന്ന നാടകീയ സംഭവങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാത്യു കുഴൽനാടൻ എം എൽ എയും മുവാറ്റുപുഴ ഡിവൈഎസ്പി എ.ജെ തോമസും തമ്മിലുണ്ടായ വാക്ക് തർക്കമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. എം എൽ എയുടെ വാക്കും , അതിനുള്ള ഡി വൈ എസ് പിയുടെ മറുപടിയും ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഇതിനിടെയാണ് ഈ നാടകീയ സംഭവങ്ങളുടെ അന്തർധാര ജാഗ്രത ന്യൂസ് പുറത്ത് വിടുന്നത്.  പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് ഷിയാസിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ ബോണ്ട് ഒപ്പിടുന്നതിന് തൊട്ടു മുൻപാണ് മാത്യു കുഴൽനാടൻ , മുഹമ്മദ് ഷിയാസിനെയുമായി പൊലീസിന് മുൻപിൽ എത്തിയത്. ജാമ്യ ബോണ്ട് ഒപ്പിടുന്നതിന് തൊട്ടു മുൻപ് പൊലീസിനെക്കൊണ്ട് ഷിയാസിനെ അറസ്റ്റ് ചെയ്യിക്കാനായിരുന്നു കുഴൽനാടൻ്റെ ശ്രമം. ഇത്തരത്തിൽ അറസ്റ്റ് ചെയ്താൽ കോടതിയലക്ഷ്യക്കേസ് കാട്ടി പൊലീസിനെ കുടുക്കാനായിരുന്നു കുഴൽനാടൻ്റെ ശ്രമം. എന്നാൽ , ഈ തന്ത്രത്തിൽ വീഴാതിരുന്ന ഡിവൈഎസ്പി എ.ജെ തോമസ് തന്ത്രപരമായ സമീപനമാണ് സ്വീകരിച്ചത്. തുടർന്ന് കുഴൽനാടനെ കുടുക്കുകയായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡിവൈഎസ്പി എ.ജെ തോമസിൻ്റെ നിലപാടും ചർച്ചയായി.  

Advertisements

ആശുപത്രിയില്‍ നിന്നും മൃതദേഹം കടത്തിയെന്ന കേസില്‍ മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും ജാമ്യ അനുവദിച്ചതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും, പ്രതികൾ കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും നിര്‍ദേശമുണ്ട്. അരങ്ങേറിയത് അതിരുവിട്ട രാഷ്ട്രീയപ്രതിഷേധമെന്ന് കോടതി നിരീക്ഷിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ ജോലി തടസപ്പെട്ടു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയെ സമീപിക്കാം. പ്രതികള്‍ സംസ്ഥാനം വിട്ട് പോകരുതെന്നും നിബന്ധനയുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 50,000 രൂപയുടെ ആള്‍ജാമ്യം നല്‍കണം. കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടതിന് പിന്നാലെ കോതമംഗലത്ത് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടതാണ് കേസ്. കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി നാട്ടുകാരും യുഡിഎഫ് നേതാക്കളും നടത്തിയ പ്രതിഷേധം വാക്കേറ്റത്തില്‍ കലാശിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ മോര്‍ച്ചറിയിലേക്ക് അതിക്രമിച്ച് കയറി ഇന്ദിരയുടെ മൃതദേഹം ബലമായി പുറത്തേക്ക് കൊണ്ടുപോയെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പ്രതികള്‍ മൃതദേഹത്തോട് അനാദരവ് കാട്ടി. എതിര്‍ത്ത ആരോഗ്യ പ്രവര്‍ത്തകരെ തടയുകയും ആശുപത്രി ജീവനക്കാരുടെ ജോലി തടസപ്പെടുത്തുകയും ചെയ്തതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.