വൈക്കം : ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും സിപിഎം നേതാവുമായിരുന്ന സഖാവ് വി ദാമോദരന്റെ നാലാം ചരമവാർഷികം സിപിഎം തലയാഴം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച സമുചിതമായി ആചരിച്ചു. ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി. രാവിലെ ഒൻപതിന് കൊതവറ ജംഗ്ഷനിലെ പതാക ഉയർത്തലിനും പുഷ്പാർച്ചനക്കും ശേഷം വസതിയിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഎം ഏരിയാ സെക്രട്ടറി കെ അരുണൻ ഉദ്ഘാടനം ചെയ്തു.
തലയാഴം സൗത്ത് ലോക്കൽ സെക്രട്ടറി എ എൻ മോഹനൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞപ്പൻ, എസ് ദേവരാജൻ, രാധാകൃഷ്ണൻ നായർ, അഡ്വ കെ കെ രഞ്ജിത്ത്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ പി ജനാർദ്ദനൻ , ടി കെ ബിജുമോൻ എന്നിവർ സംസാരിച്ചു.