ചെങ്ങളത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കുമരകം: ചെങ്ങളം സ്കൂളിലെ ഡ്രൈവിംങ് സ്കൂൾ മൈതാനത്ത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ഡ്രൈവിംങ് സ്കൂൾ ഉടമയുടെ മർദനം. ലൈസൻസില്ലാതെ ഗ്രൗണ്ടിൽ പ്രവേശിപ്പിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് എം.വി.ഐയ്ക്കു മർദനമേറ്റത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ബി ജയചന്ദ്രനെയാണ് ഡ്രൈവിംങ് സ്കൂൾ ഉടമ മർദിച്ചത്. എന്നാൽ, തനിക്ക് മർദനമേറ്റതായി ആരോപിച്ച് ഡ്രൈവിംങ് സ്കൂൾ ഉടമയായ ബാസ്റ്റിൻ മനോജും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ചെങ്ങളത്ത് ഡ്രൈവിംങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിലായിരുന്നു സംഭവങ്ങൾ. ഡ്രൈവിംങ് സ്കൂൾ നടത്തുന്ന മനോജിന് നിലവിൽ ലൈസൻസില്ലെന്നാണ് ആരോപണം. ഇതേ തുടർന്ന് ഇദ്ദേഹം മൈതാനത്ത് എത്തിയപ്പോൾ, മൈതാനത്ത് പ്രവേശിക്കുന്നതിൽ നിന്നും എം.വി.ഐ വിലക്കി. ഇതേച്ചൊല്ലി ഡ്രൈവിംങ് സ്കൂൾ ഉടമയായ മനോജും ജയചന്ദ്രനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ തന്നെ മനോജ് മർദിക്കുകയായിരുന്നുവെന്നു ജയചന്ദ്രൻ പറയുന്നു. മർദനമേറ്റ ഇദ്ദേഹം കുമരകം പൊലീസിൽ പരാതി നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ, തന്നെ എം.വി.ഐ ജയചന്ദ്രൻ മർദിച്ചതായി ആരോപിച്ച് മനോജും ചികിത്സ തേടിയിട്ടുണ്ട്. കുമരകം പൊലീസിൽ എം.വി.ഐ പരാതി നൽകിയിട്ടുണ്ട്. സംഭവം അറിഞ്ഞിട്ടുണ്ടെന്നും തുടർ നടപടി സ്വീകരിക്കുമെന്നും ജോയിന്റ് ആർ.ടി.ഒ ജയരാജ് ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.