കോന്നി :
മൈലപ്ര കുടുംബരോഗ്യകേന്ദ്രത്തിന്റെ പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ആന്റോ ആന്റണി എം പിയും അഡ്വ. കെ യു ജനീഷ്കുമാര്‍ എംഎല്‍എയും സംയുക്തമായി മേക്കോഴൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിച്ചു. പുതിയ ഒപി കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ആന്റോ ആന്റണി എംപി നിര്‍വഹിച്ചു.
കുടുംബരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണം ആരോഗ്യസേവന രംഗത്ത് കൂടുതല്‍ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളോടെ സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
മൈലപ്രയിലെ പൊതുജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ തുടരുമെന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നിര്‍മാണം പൂര്‍ത്തീകരിച്ച ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അഡ്വ. കെ യു ജനീഷ്കുമാര്‍ എംഎല്‍എ പറഞ്ഞു. സിവില്‍ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ച് പുതിയ ലാബ് പ്രവര്‍ത്തനസജ്ജമാക്കി. ലാബില്‍ 22 ടെസ്റ്റുകള്‍ നിലവില്‍ ലഭ്യമാണ്.റോഡ്, സ്കൂള്‍, ഗതാഗത സൗകര്യം തുടങ്ങി ആവശ്യമായ അടിസ്ഥാന വികസന പദ്ധതികളാണ് പഞ്ചായത്തില്‍ നടത്തി വരുന്നത്. മൈലപ്രയുടെ പ്രധാന ആവശ്യമായ കുടിവെള്ളത്തിനുള്ള ശാശ്വത പരിഹാരം ഉടന്‍ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി 1.43 കോടി രൂപാ ഉപയോഗിച്ചാണ് പുതിയ ആശുപത്രി കെട്ടിടം നിര്‍മിക്കുന്നത്. മൈലപ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ മൂന്ന് ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ രണ്ട് ഒപി മുറികള്‍, ഒപി രജിസ്ട്രേഷന് കൗണ്ടര്‍,നാല് കിടക്കകളോട് കൂടിയ ഒബ്സര്‍വേഷന്‍ മുറി, നഴ്സിംഗ് സ്റ്റേഷന്, ലാബ്, മൈനര്‍ ഒ റ്റി, ഐയുസിഡി റൂം, ഫാര്‍മസി, ഫാര്‍മസി സ്റ്റോര്‍ വിഷന്‍ സെന്റര്‍, ടോയ്ലറ്റ്, സ്റ്റാഫ് ചേഞ്ചിങ് റൂം, ഹൗസ് കീപ്പിംഗ് സ്റ്റോര്‍ എന്നീ സൗകര്യങ്ങളാണ് ഒരുക്കുന്നത്.
ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി. അമ്പിളി, വൈസ് പ്രസിഡന്റ് നീതു ചാര്‍ളി, മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ്, വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ് , ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം )ഡോ. എല്‍. അനിതാകുമാരി, ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍ദ്രം മിഷന് നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.