മ്യാൻമാർ ജോലി തട്ടിപ്പ്; ഇന്ത്യക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സിബിഐ; രേഖകളടക്കം പരിശോധിച്ചു

തിരുവനന്തപുരം: തായ്ലൻഡ് മ്യാൻമാർ ജോലി തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ട് തിരികെയെത്തിയ ഇന്ത്യക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സിബിഐ. തിരികെയെത്തിയ ഇന്ത്യക്കാരിൽ നിന്ന് ഉദ്യോഗസ്ഥർ നേരിട്ട് വിവരങ്ങൾ തേടി. ഇവരുടെ കൈവശമുള്ള രേഖകളടക്കം പരിശോധിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഇവരെ അതാത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചയച്ചത്.

Advertisements

മനുഷ്യകടത്തുമായി നേരത്തെ ബന്ധപ്പെട്ട് സിബിഐ എടുത്ത കേസിലാണ് നടപടി. കഴിഞ്ഞവർഷം തിരികെയെത്തിയ ഇന്ത്യക്കാരിൽ ചിലർ സൈബർ കേസുകളിൽ പിന്നീട് അറസ്റ്റിലായിട്ടുണ്ട്.  ഈ സാഹചര്യത്തിലാണ് സിബിഐയും പരിശോധന കർശനമാക്കുന്നത്. തായ്ലാൻഡ് അതിർത്തി വഴി ഇന്ത്യക്കാരെ മ്യാൻമറിൽ എത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സൈബർ തട്ടിപ്പ് കേന്ദ്രങ്ങളുടെ ഇരയാവർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 

Hot Topics

Related Articles