മ്യാൻമർ തുറമുഖം വിൽക്കാൻ ഒരുങ്ങി അദാനി പോർട്ട്സ്: വിൽക്കുക 30 മില്യൺ ഡോളറിന്

ദില്ലി: മ്യാൻമർ തുറമുഖം 30 മില്യൺ ഡോളറിന് വിൽക്കാൻ ഒരുങ്ങി അദാനി പോർട്ട്സ്. 2022 മെയ് മാസത്തിൽ ഒപ്പുവച്ച പുനരാലോചനാ ഓഹരി വാങ്ങൽ കരാറിനെത്തുടർന്നാണ് പുതിയ തീരുമാനം. പ്രഖ്യാപനത്തെത്തുടർന്ന്, ഇന്ന് ബിഎസ്ഇയിൽ അദാനി പോർട്ട്സിന്റെ ഓഹരി 1.18 ശതമാനം ഉയർന്ന് 677.75 രൂപയായി.

Advertisements

2021 ഒക്‌ടോബർ മുതൽ  റിസ്ക് കമ്മിറ്റിയുടെ ശുപാർശകളെ അടിസ്ഥാനമാക്കി അദാനി പോർട്ട്‌സിന്റെ ബോർഡിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശത്തിന് അനുസൃതമായാണ് വിൽപ്പന എന്ന്  അദാനി പോർട്ട്‌സ് സിഇഒ കരൺ അദാനി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ഇസ്രായേലിന്റെ ഹൈഫ തുറമുഖം വാങ്ങാനുള്ള ലേലവും കഴിഞ്ഞ വർഷം അദാനി പോർട്സ് ആണ് നേടിയത്. 1.18 ബില്യൺ ഡോളറിനാണ് അദാനി പോർട്സ് ലേലം സ്വന്തമാക്കിയത്. അദാനി പോർട്ട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ (APSEZ) ഒരു കൺസോർഷ്യവും ഇസ്രായേലിന്റെ ഗാഡോട്ട് ഗ്രൂപ്പും ചേർന്നാണ് ഇസ്രായേലിലെ രണ്ടാമത്തെ വലിയ തുറമുഖമായ ഹൈഫ തുറമുഖം സ്വകാര്യവത്കരിക്കാനുള്ള ടെൻഡർ നേടിയത്. 2054 വരെയാണ് ടെൻഡർ കാലയളവ്.


Hot Topics

Related Articles