മ്യാൻമാർ ഭൂകമ്പം : മരണം 150 കവിഞ്ഞു : സഹായം പ്രവഹിക്കുന്നു

നയ്പിഡാവ്: കഴിഞ്ഞ ദിവസം മ്യാന്മറില്‍ ഉണ്ടായ അതിശക്തമായ ഭൂകമ്ബത്തില്‍ മരണം 150 കടന്നു. 732 ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.രക്ഷാപ്രവർത്തനങ്ങള്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത. അയല്‍രാജ്യമായ തായ്‌ലൻഡിലെ ബാങ്കോക്കിലും നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തു. നിർമ്മിനത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണ് 10 ലധികം പേർ മരിച്ചു.

Advertisements

വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെയാണ് മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലയ്‌ക്ക് സമീപം റിക്ടർ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം ഉണ്ടായത്. ഏകദേശം 11 മിനിറ്റിനുശേഷം, റിക്ടർ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടർചലനവും ഉണ്ടായി. മ്യാൻമർ സജീവമായ ഭൂകമ്ബ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്, ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലാണ് മിക്ക ഭൂകമ്ബങ്ങളും ഉണ്ടാകുന്നത്. എന്നിരുന്നാലും, വെള്ളിയാഴ്ചത്തെ ഭൂകമ്ബം നഗരപ്രദേശത്തായിരുന്നു. മരണസംഖ്യ 1,000 കവിയുമെന്ന് യുഎസ് ജിയോളജിക്കല്‍ സർവേ കണക്കാക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മ്യാൻമറിലെ സൈനിക ഭരണകൂട നേതാവ് ജനറല്‍ മിൻ ഓങ് ഹ്ലയിംഗ് കൂടുതല്‍ മരണങ്ങളും നാശനഷ്ടങ്ങളും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. രാജ്യങ്ങളോട് സഹായവും സംഭാവനകളും അഭ്യർത്ഥിച്ചു. അതേസമയം നയ്പിഡാവ്, മണ്ഡലേ, സാഗൈംഗ് എന്നിവിടങ്ങളിലെ ആശുപത്രികള്‍ പരിക്കേറ്റവരെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഐക്യരാഷ്‌ട്ര സഭ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതിനായി മ്യാന്മറിന് 5 മില്യണ്‍ ഡോളർ അനുവദിച്ചു. മ്യാൻമറിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും തന്റെ ഭരണകൂടം സഹായം നല്‍കുമെന്ന് സ്ഥിരീകരിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, ഭക്ഷണം, വാട്ടർ പ്യൂരിഫയറുകള്‍, ശുചിത്വ കിറ്റുകള്‍, അവശ്യ മരുന്നുകള്‍ എന്നിവയുള്‍പ്പെടെ 15 ടണ്ണിലധികം ദുരിതാശ്വാസ വസ്തുക്കള്‍ ഇന്ത്യ മ്യാൻമറിലേക്ക് അയയ്‌ക്കും. ഹിൻഡോണ്‍ വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ വിമാനത്തിലായിരിക്കും സഹായം എത്തിക്കുക.

Hot Topics

Related Articles