തിരുവല്ല: റെയിൽവേ സീസൺ ടിക്കറ്റ് യാത്രക്കാരുടെ യാത്രാദുരിതം അവസാനിപ്പിക്കണമെന്ന് എൻ.ജി.ഒ. യൂണിയൻ തിരുവല്ല എരിയ സമ്മേളനം ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിൽ സീസൺ ടിക്കറ്റ് കാർക്ക് യാത്ര അനുവദിച്ചെങ്കിലും സീസൺ ടിക്കറ്റ്കാർക്ക് യാത്ര ചെയ്യാവുന്ന കോച്ചുകൾ വെട്ടിക്കുറച്ചിരിക്കുകയാണ്. ഇത് മൂലം ഓഫീസുകളിലെ ദൈനം ദിനം ട്രെയിനിനെ ആശ്രയിക്കുന്നവർ വല്ലാത്ത ദുരിതത്തിലാണ്. ഇതിന് പരിഹാരമുണ്ടാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി.അനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.എം.ഷാനവാസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി.സജീഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഉല്ലാസ് ആർ. നായർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറിമാരായ എ.സതീഷ് കുമാർ രക്തസാക്ഷി പ്രമേയവും, ബിജു.ഡി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഭാരവാഹികളായി പ്രസിഡന്റ് കെ.എം.ഷാനവാസ്, വൈസ് പ്രസിഡന്റ്മാർ സി.മോഹൻ, കെ.ഒ.ഓമന, സെക്രട്ടറി ബി.സജീഷ്, ജോയിന്റ് സെക്രട്ടറിമാർ ബിജു ഡി., ആർ.സീതാലക്ഷ്മി, ട്രഷറർ ഉല്ലാസ് ആർ. നായർ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.