കോട്ടയം: റബ്ബര്‍ വിലയിടിവുമായി ബന്ധപ്പെട്ട് കര്‍ഷക സംഘത്തിന്റെ രാപ്പകല്‍ സമരം യഥാര്‍ത്ഥത്തില്‍ നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലാണെന്ന് റബ്ബര്‍ ബോര്‍ഡ് മെമ്പര്‍ എന്‍. ഹരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റബ്ബറിന് 250 രൂപയാക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കാതെ വഞ്ചിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കേരളത്തില്‍ തുടങ്ങിയ റബ്ബര്‍ അധിഷ്ഠിത വ്യവസായ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ തലതിരിഞ്ഞ നിലപാടുകള്‍ മൂലം പൂട്ടുകയോ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പറിച്ചു നടുകയോ ചെയ്യുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കിയതിന് ശേഷം വേണം റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങളെക്കുറിച്ച് സംസാരിക്കാനെന്നും ഹരി പറഞ്ഞു. എക്‌സിക്യുട്ടീവ് അംഗം പി.രവീന്ദ്രനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.