നബി ദിനം; റാലിയിൽ പങ്കെടുത്ത എല്ലാവർക്കും ക്ഷേത്ര കമ്മിറ്റിയുടെ വക പായസം

പാലക്കാട് : പാലക്കാട് മണ്ണാർക്കാട് ചങ്ങലീരിയില്‍ നബി ദിന റാലിയില്‍ പങ്കെടുത്തവർക്ക് പായസം വിതരണം ചെയ്ത് ക്ഷേത്രകമ്മിറ്റി. വേണ്ടംകുർശ്ശി ശിവക്ഷേത്ര വേല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മധുര വിതരണം. റാലിയായെത്തിയ മല്ലിയില്‍ ഹയാത്തുള്‍ ഇസ്ലാം മദ്രസ ഭാരവാഹികളെ ക്ഷേത്ര കമ്മിറ്റി ഭാരാവാഹികള്‍ സ്വീകരിച്ചു. പട്ടാമ്പി, മണ്ണാർക്കാട്, ഒറ്റപ്പാലം, തൃത്താല എന്നിവിടങ്ങളില്‍ വിവിധ മദ്രസകളുടെയും മഹല്ലുകളുടെയും നേതൃത്വത്തില്‍ റാലി നടത്തി.

Advertisements

കാസർകോടും വിപുലമായ പരിപാടികളോടെ നബിദിനാഘോഷം നടന്നു. കുട്ടികളും മുതിർന്നവരും റാലികളില്‍ പങ്കെടുത്തു. ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിക്കുകയാണ്. പല ഇടങ്ങളിലും മദ്രസ വിദ്യാർഥികളുടെയും പ്രാദേശിക കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നബിദിന റാലികളും ഘോഷയാത്രകളും നടന്നു. മുഹമ്മദ് നബിയുടെ 1499 ആം ജന്മദിനമാണ് ലോകമാകെയുള്ള ഇസ്ലാം മത വിശ്വാസികള്‍ ആഘോഷിക്കുന്നത്. മദ്രസകള്‍ കേന്ദ്രീകരിച്ച്‌ കലാപരിപാടികളും ഭക്ഷണ വിതരണവും നടന്നു.

Hot Topics

Related Articles