കോട്ടയം: നാടൻ പന്തുകളിയുടെ മറവിൽ കോൺഗ്രസ് ഭരിക്കുന്ന മീനടം പഞ്ചായത്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി. 3.80 ലക്ഷം രൂപ പഞ്ചായത്ത് നാടൻ പന്തുകളിയുടെ മറവിൽ തട്ടിയെടുത്തതായാണ് ആരോപണം. നാടൻപന്തുകളിയുമായി ബന്ധമില്ലാത്തവർക്ക് വിവിധ വകുപ്പുകളിലായി ലക്ഷങ്ങൾ അനുവദിച്ചത് തട്ടിപ്പാണെന്നാണ് ആരോപണം. കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗത്തിന് അടക്കം നാടൻപന്തുകളിയുടെ മറവിൽ തുക അനുവദിച്ചതായി പഞ്ചായത്തംഗങ്ങൾ അടക്കം ആരോപിക്കുന്നു.
നാടൻപന്തുകളിയിലൂടെയാണ് മീനടം എന്ന പ്രദേശം പ്രശസ്തമായത്. മീനടം എന്ന പേരിൽ നാടൻ പന്തുകളി ടീം ഇറക്കിയ നാട്ടുകാർ നാടിന് നൽകിയ നല്ല പേര് ചില്ലറയൊന്നുമല്ല. ഇതിനിടെയാണ് പഞ്ചായത്ത് ടീമിനെ ഏറ്റെടുക്കാൻ രംഗത്തിറങ്ങിയത്. 2010-11 കാലയളവിൽ പഞ്ചായത്ത് ടീമിനെ ഏറ്റെടുക്കുകയും, ഇതിനായി പദ്ധതി വിഹിതം തന്നെ അനുവദിക്കുകയും ചെയ്തു. ഇതോടെയാണ് നാടൻ പന്തുകളിയുടെ മറവിൽ തട്ടിപ്പിന് കളമൊരുങ്ങിയതെന്നു പന്തുകളിപ്രേമികളും പഞ്ചായത്തംഗങ്ങളും ആരോപിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
3.80 ലക്ഷം രൂപയാണ് നാടൻ പന്തുകളിയ്ക്കായി പഞ്ചായത്ത് ഫണ്ടിൽ വകയിരുത്തിയിരുന്നത്. ഇതേ തുടർന്നു പഞ്ചായത്ത് പദ്ധതിയ്ക്കായി തുക വകയിരുത്തുകയും പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തതായി പഞ്ചായത്ത് അംഗങ്ങൾ പറയുന്നു. എന്നാൽ, ഇതിന്റെ മറവിൽ നടന്നത് വൻ തട്ടിപ്പാണ് നടന്നതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
2012-13 സാമ്പത്തിക വർഷം മുതൽ 2021-22 കാലയളവ് വരെയുള്ള എല്ലാ പദ്ധതി വിഹിതത്തിലും നാടൻ പന്തുകളിയ്ക്കായി തുക അനുവദിച്ചിരുന്നു. എന്നാൽ, വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചതോടെയാണ് തട്ടിപ്പു സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. മുൻ നാടൻ പന്തുകളി ക്യാപ്റ്റനായ ജെയിംസിന് അരലക്ഷം രൂപ അനുവദിച്ചത് മാത്രമാണ് നാടൻ പന്തുകളിയുമായി ബന്ധമുള്ള ആൾക്ക് തുക അനുവദിച്ചതായി വ്യക്തമാകുന്നത്.
ഇതിന് ശേഷം നാടൻ പന്തുകളിയുമായി ബന്ധമില്ലാത്ത കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗത്തിന്റെ പേരിൽ ചെക്ക് നൽകിയതായി കണ്ടെത്തി. ആദ്യം 74000 രൂപ അനുവദിക്കുകയും, ഇതിൽ നിന്നും 54500 രൂപ മീനടം ടീമിന് നൽകിയതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, 3.80 രൂപയിൽ ഏകദേശം 2.90 ലക്ഷം രൂപ അഴിമതി നടത്തിയതായാണ് വ്യക്തമായിരിക്കുന്നതെന്നു പഞ്ചായത്തംഗങ്ങൾ ആരോപിക്കുന്നു. വിഷയത്തിൽ അന്വേഷണം നടത്തണമെന്നാണ് പഞ്ചായത്തംഗങ്ങളുടെ ആവശ്യം.