മൂന്ന് പതിറ്റാണ്ടിന് ശേഷം സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് അനുമതി; നാദാപുരം വലിയ പള്ളിയില്‍ വമ്പിച്ച തിരക്ക്

കോഴിക്കോട്: മൂന്ന് പതിറ്റാണ്ടിന് ശേഷം നാദാപുരം വലിയ പള്ളി സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് അനുമതി. 32 വര്‍ഷങ്ങള്‍ക്കു മുമ്പാണ് നാദാപുരം ജുമാഅത്ത് പള്ളി സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് അവസരം ലഭിച്ചിരുന്നത്. രണ്ട് ദിവസത്തെ അനുമതി ഇന്നലെയാണ് തുടങ്ങിയത്. ഇതോടെ ദൂര സ്ഥലങ്ങളില്‍ നിന്നു പോലും സ്ത്രീകളെത്തി. ഇതിന് പിന്നാലെ സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കാന്‍ വനിത വളന്റിയര്‍മാരും രംഗത്തെത്തി.

Advertisements

വാസ്തുശില്പ കലയുടെ സവിശേഷതകളാല്‍ ശ്രദ്ധേയമാണ് ഈ പള്ളി. കേരളത്തിലെയും പേര്‍ഷ്യയിലെയും വാസ്തു വിദ്യയുടെ സമന്വയിപ്പിച്ച ഒരു രീതിയാണ് നാദാപുരം പള്ളിയുടേത്. നൂറു വര്‍ഷത്തിലധികം പഴക്കമുള്ള പള്ളിയാണിത്. നിരവധി മുന്‍കാല പണ്ഡിതരുടെ മഖ്ബറകള്‍ ഇവിടെയുണ്ട്. സുന്നി പണ്ഡിതരുടെ നേതൃത്വത്തില്‍ ഇവിടെ പ്രത്യേക പ്രാര്‍ഥന നടന്നു. സ്ത്രീകളുടെ സന്ദര്‍ശനം ഇന്ന് അവസാനിക്കും. കണ്ണൂരിലെ മട്ടന്നൂര്‍ സ്വദേശിയായ മൗലാനാ യഅ്ക്കൂബ് മുസ്ലിയാരുടെ നേതൃത്വത്തില്‍ പണിത പള്ളിയാണ് 120 വര്‍ഷത്തോളം പഴക്കമുള്ള നാദാപുരം പള്ളി.

Hot Topics

Related Articles