നാദാപുരം പുളിക്കൂല്‍ തോട്ടില്‍ ബ്യൂട്ടിപാർലർ മാലിന്യം ചാക്കില്‍ നിറച്ച് തള്ളിയ നിലയില്‍; അന്വേഷണം

കോഴിക്കോട്: നാദാപുരത്തെ പുളിക്കൂല്‍ തോട്ടില്‍ മാലിന്യം ചാക്കില്‍ നിറച്ച് തള്ളിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നതെന്നാണ് സൂചന. നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നാദാപുരം പഞ്ചായത്ത് ആരോഗ്യം വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. ബ്യൂട്ടി പാര്‍ലറുകളില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ മാലിന്യമാണ് ചാക്കില്‍ ഉണ്ടായിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

Advertisements

മാലിന്യത്തില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പരിസര വാസികളും ഇതര സംസ്ഥാന തൊഴിലാളികളും വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്ന തോടാണിത്. മാലിന്യം തള്ളുന്നത് പതിവായതോടെ തോട്ടിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Hot Topics

Related Articles