പരീക്ഷണം വിജയകരം; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത “നാഗ് മാർക് 2 മിസൈൽ” സൈന്യത്തിന്റെ ഭാഗമാകും

ദില്ലി: ഇന്ത്യയുടെ നാഗ് മാർക്ക് 2 (Nag Mk 2) ആൻ്റി ടാങ്ക് ഗൈഡഡ് മിസൈൽ പരീക്ഷണം വിജയകരം. രാജസ്ഥാനിലെ പൊഖ്റാൻ ഫയറിങ് റേഞ്ചിലാണ് പരീക്ഷണം നടന്നത്. മൂന്നാം തലമുറ ടാങ്ക് വേധ മിസൈലാണിത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണിത്. 

Advertisements

മൂന്ന് ഫീൽഡ് ട്രയലുകളാണ് ഇതിനോടകം വിജയകരമായി പൂർത്തികരിച്ചത്. മൂന്ന് ട്രയലുകളിലും മിസൈൽ ലക്ഷ്യം ഭേദിച്ചതായി ഡിആർഡിഒ അധികൃതർ വ്യക്തമാക്കി. ഇതോടെ മിസൈൽ സംവിധാനം ഉടൻ സൈന്യത്തിന്റെ ഭാഗമാകും.

Hot Topics

Related Articles