കോട്ടയം : അരുന്ധതിയാർ ചക്കിലിയാർ സമുദായ വക നാഗമ്പടം ശ്രീ കാളിയമ്മൻ ക്ഷേത്രത്തിലെ ചിത്തിര പൊങ്കൽ മഹോത്സവത്തിന് ഏപ്രിൽ 16 ന് 6:30 ന് കൊടിയേറി. ശ്രീ കാളിയമ്മൻ ദേവി ക്ഷേത്ര പരിപാലന ട്രസ്റ്റ് ഭാരവാഹികളുടെയും ട്രസ്റ്റ് അംഗങ്ങളുടെയും നേതൃത്വത്തിൽ കൊടിയേരി അരുന്ധതിയാർ ചക്കിലിയാർ സമുദായ സമുദായ സമിതി ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. ഏപ്രിൽ 23-ാം തീയതി തിരുഃഉത്സവം നടത്തുകയും ഏപ്രിൽ 24-ാം തീയതി രാവിലെ പൊങ്കൽ വെച്ച് പരിസമാപ്തി ചെയ്യുന്നതുമാണ്. തിരുഃഉത്സവം പ്രമാണിച്ചു ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകളും, ദീപാരാധനയും, അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
Advertisements