നാഗമ്പടത്ത് സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായത് സമയത്തെച്ചൊല്ലിയുണ്ടായ തർക്കം: തർക്കം കയ്യാങ്കളിയിൽ എത്തിയതിനു പിന്നാലെ ലിവർ ഉപയോഗിച്ച് കണ്ടക്ടറുടെ തലയ്ക്കടിച്ചു; സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്ക്; പരിക്കേറ്റത് പാമ്പാടി, മറ്റക്കര സ്വദേശികൾക്ക്

ജില്ലാ ആശുപത്രിയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത് സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്. പരസ്പരം ഏറ്റുമുട്ടിയ ജീവനക്കാർ തലയ്ക്ക് ലിവർ ഉപയോഗിച്ച് അടിയ്ക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ഇമ്മാനുവേൽ ബസിലെ ജീവനക്കാരായ മറ്റക്കര പാദുവ പാക്കത്ത് ശ്രീകാന്ത് (28), പാമ്പാടി എസ്.എൻ പുരം വട്ടുകളത്തിൽ ഗോപു (25)
പാമ്പാടി മറ്റക്കര കാവുംപുറം അനന്തു (27) എന്നിവരെ പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അക്രമ സംഭവങ്ങൾ. നാഗമ്പടം ബസ് സ്റ്റാൻഡിൽ ഇമ്മാനുവേൽ – കോൺകോഡ് ബസിലെ ജീവനക്കാർ തമ്മിലാണ് ഏറ്റുമുട്ടിയത്. രണ്ടു ബസുകളും പാലാ റൂട്ടിൽ സർവീസ് നടത്തുന്നതാണ്. ബസുകളുടെ സമയത്തെച്ചൊല്ലി നിരന്തരം ഈ ബസിലെ ജീവനക്കാർ തമ്മിൽ തർക്കവും സംഘർഷവും പതിവാണെന്നു യാത്രക്കാർ ആരോപിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമാന രീതിയിലുള്ള തർക്കമാണ് നാഗമ്പടത്ത് അൽപം മുൻപ് അരങ്ങേറിയത്. ജീവനക്കാർ തമ്മിൽ പരസ്പരം കയ്യാങ്കളിയിൽ ഏർപ്പെട്ടു. തുടർന്ന്, രണ്ടു കൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ കയ്യിലിരുന്ന ജാക്കി ലിവർ ഉപയോഗിച്ച് കോൺകോഡ് ബസിലെ ജീവനക്കാർ ഇമ്മാനുവലിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.

തലയ്ക്ക് അടിയേറ്റ ഇമ്മാനുവേലിലെ കണ്ടക്ടർ അനന്തുവിനെ സ്‌കാനിംങിനു വിധേയമാക്കി. ഇയാളുടെ തലയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രക്തം വാർന്നൊഴുകി നിന്ന ഇയാളെ യാത്രക്കാരും, പൊലീസും മറ്റു ബസുകളിലെ ജീവനക്കാരും ചേർന്നാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പട്ടാപ്പകൽ ബസ് ജീവനക്കാർ നടു റോഡിൽ ഏറ്റുമുട്ടിയത് ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയെ പോലും വെല്ലുവിളിച്ചാണ് ഇവർ ഏറ്റുമുട്ടിയത്.

Hot Topics

Related Articles