സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുരുന്നുകള്‍ക്ക് പോക്ഷകാഹരങ്ങള്‍ ഇനി നഗരസഭയുടെ വക

സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുരുന്നുകള്‍ക്ക് പോക്ഷകാഹരങ്ങള്‍ ഇനി നഗരസഭയുടെ വക. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയ്ക്ക് നഗരസഭയുടെ എല്ലാവിധ പിന്തുണയും സഹായവും വാഗ്‌ദാനം ചെയ്ത് നഗരസഭ മേയർ ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തിലും, വീട് ബാലികാ മന്ദിരത്തിലെയും കുട്ടികള്‍ക്ക് പാല് , മുട്ട ,സസ്യ ആഹാരം എല്ലാം തിരുവനന്തപുരം നഗരസഭ നേരിട്ട് സൗജന്യമായി സമിതിയിലേത്തിക്കും. ഇതിനായി ബഡ്ജറ്റില്‍ പദ്ധതി ഉള്‍പ്പെടുത്തിയതായി മേയർ അറിയിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി സമിതി ആസ്ഥാനത്ത് കുട്ടികളുടെ സർഗ്ഗാത്മക കഴിവുകള്‍ പ്രോല്‍സഹാപ്പിക്കുന്നതിന് ആരംഭിച്ച ശിശുക്ഷേമം – ആർട്ട്സ് അക്കാദമി യുടെ പ്രവേശനോദ്ഘടനത്തിനു തുടക്കം കുറിച്ച്‌ സംസാരിക്കുകയായിരുന്നു മേയർ.

Advertisements

കുട്ടികള്‍ പഠിക്കുന്ന പാഠഭാഗങ്ങളില്‍ നിന്ന് മാത്രം ഒതുങ്ങി നിന്ന് പഠിച്ചാല്‍ പൂർണ്ണമായി അറിവ് കിട്ടില്ല പഠനത്തിനോടൊപ്പം പുറത്തുള്ള കാര്യങ്ങളും സമൂഹത്തിലും ചുറ്റുപാടിലും എന്തൊക്കെ നടക്കുന്നു എന്ന് അറിയാൻ ശ്രമിക്കണം. പഠനത്തോടൊപ്പം സാമൂഹ്യ വിഷയങ്ങളിലെ ഇടപെടിലുകളിലുകള്‍ നല്ല മനുഷ്യരാക്കാൻ സഹായിക്കും. കലാ – കായിക രംഗങ്ങളില്‍ നമ്മുടെ കുട്ടികളെ ഉയർത്തിക്കൊണ്ട് വരണം എന്നും മേയർ കൂട്ടിച്ചേർത്തു. ചടങ്ങില്‍ സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജിഎല്‍ അരുണ്‍ ഗോപി അദ്ധ്യക്ഷനായി. ട്രഷറല്‍ കെ.ജയപാല്‍ സ്വാഗതം പറഞ്ഞു. അക്കാദമി ഡയറക്ടർ മാധവി ചന്ദ്രൻ സംസാരിച്ചു.

Hot Topics

Related Articles