കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹസഹായ പദ്ധതിയുടെ ഭാഗമായി ജാതിമതഭേദമെന്യ നിര്‍ദ്ധനരായ യുവതി-യുവാക്കള്‍ക്കുളള വിവാഹ സഹായ വിതരണം 2025 മാർച്ച് 25 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് എറണാകുളം സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കും.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ വിതരണ ഉദ്ഘാടനം നിര്‍വ്വഹിക്കും. വിവാഹസഹായ സമിതി പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും.ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ അനുഗ്രഹ സന്ദേശം നൽകും. വൈദികട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, കൊച്ചി മെത്രാസന സെക്രട്ടറി ഫാ.സി. എം.രാജു, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വിവാഹസഹായ സമിതി അംഗങ്ങൾ എന്നിവര്‍ പ്രസംഗിക്കും.
അറിയിപ്പു ലഭിച്ചവര്‍ വികാരിയുടെ സാക്ഷ്യപത്രവും, വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രലിൽ എത്തിച്ചേരണമെന്ന് വിവാഹ സഹായ സമിതി കണ്‍വീനര്‍ എ.കെ. ജോസഫ് അറിയിച്ചു.