കോട്ടയം :ജില്ലയിലെ ഡിപ്പോകളിൽ നിന്നും രാമപുരം നാലമ്പല ദർശനം നടത്താൻ 17മുതൽ കെ. എസ്. ആർ.ടിസി പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.
കർക്കിടക മാസത്തിന്റെ പുണ്യ നാളുകളിൽ ശ്രീരാമ ലക്ഷ്മണ ഭരത ശത്രുഘന ക്ഷേത്രങ്ങൾ ഒരേ ദിവസം ദർശനം നടത്തുന്ന പൂർവികാ ചാരമാണ് നാല്മ്പല ദർശനം. ശ്രീരാമ ലക്ഷ്മണ ഭരത ശത്രുഘൻ മാർ കുടിയിരിക്കുന്ന നാലുക്ഷേത്രങ്ങൾ നാലമ്പലം എന്ന് അറിയപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തിൽ രാമപുരം, കൂടപ്പലം, അമനകര, മേതിരി എന്നീ സ്ഥലങ്ങളിൽ യഥാക്രമം ശ്രീരാമ ൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘനൻ എന്നീ പ്രതിഷ്ഠകൾ ഉള്ള ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് ട്രിപ്പുകൾ. രാമപുരം ശ്രീരാമ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് തിരിച്ചു അവിടെ തന്നെ എത്തുമ്പോൾ 17 കിലോമീറ്റർ ആണ് ആകെ ദൂരം. ഇത്രയും കുറഞ്ഞ ദൂരത്തിൽ ഒരേ പഞ്ചായത്തിൽ നാലുക്ഷേത്രവും ഉൾകൊള്ളുന്ന കേരളത്തിലെ ഏക നാലമ്പലം ആണ് രാമപുരത്തേത്.മുൻ കൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.അൻപതു പേര് അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒന്നിച്ചു ബുക്ക് ചെയുന്നതിനുള്ള സൗകര്യവും ഉണ്ട്.
രാമപുരത്ത് വാര്യർ ഉപാസന നടത്തിയിരുന്ന ക്ഷേത്രമാണ് രാമപുരം ശ്രീരാമ ക്ഷേത്രം. നാലമ്പല ദർശനത്തിനായി പ്രത്യേകം കമ്മറ്റികൾ രൂപീകരിച്ചാണ് പ്രവർത്തന ഏകോപനം നടത്തുന്നത്. കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം ഉദ്യോഗസ്ഥരും രാമപുരം നാലമ്പല കമ്മറ്റി ഭാരവാഹികളും കോട്ടയത്ത് അവലോകനം യോഗം ചേർന്നു.
ബഡ്ജറ്റ് ടൂറിസം സംസ്ഥാന കോ -ഓർഡിനേറ്റർ വി. പ്രശാന്ത്, സോണൽ കോ -ഓർഡിനേറ്റർ ആർ. അനീഷ്, ജില്ലാ കോ -ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം,
കോട്ടയം ക്ലസ്റ്റർ ഓഫീസർ എ.ആർ അജീഷ് കുമാർ.നാലമ്പല കമ്മറ്റി പ്രസിഡന്റ് അഡ്വ :ബുദ്ദൻ, സെക്രട്ടറി പി.ആർ രാമൻ നമ്പൂതിരി, ഭരത സ്വാമി ക്ഷേത്രം പ്രസിഡന്റ് സോമനാഥൻ നായർ അക്ഷയ, ലക്ഷ്മണസ്വാമി ക്ഷേത്രം സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ, ശത്രുഘന സ്വാമി ക്ഷേത്രം സെക്രട്ടറി വിഷ്ണു നമ്പൂതിരി
എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വിശദ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും
അനീഷ് ആർ
സോണൽ കോ -ഓർഡിനേറ്റർ
9947110905
പ്രശാന്ത് വേലിക്കകം
ജില്ലാ കോ -ഓർഡിനേറ്റർ
9447223212
പി.ആർ രതീഷ് (കോട്ടയം)
9746974853
ജെറിഷ് ജോസഫ് (ചങ്ങനാശേരി)
7510112360
പി. ശ്യാംദാസ് (വൈക്കം)
9995987321
പി.ആർ രഞ്ജിത്ത് (പാലാ)
8921531106
അനീഷ് പി.കെ ( ഈരാറ്റുപേട്ട)
9947136444