നാലുമണികൂട്ടം സാഹിത്യ സദസ് രൂപീകരിച്ചു

തലയോലപറമ്പ്: നാട്ടിൻപുറത്ത് വായനയെ പരിപോഷിപ്പിക്കാൻ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ   കോരിക്കലിൽ നാലുമണികൂട്ടം സാഹിത്യ സദസ് രൂപീകരിച്ചു. കോരിക്കൽ തയ്യിൽ ജംഗ്ഷനിൽ നടന്ന യോഗത്തിൽ വിദ്യാർഥികളും കുടുംബശ്രീ പ്രവർത്തകരും പ്രദേശവാസികളും സാഹിത്യ സദസിൻ്റെ ഭാഗമാകാൻ ഒത്തുചേർന്നു .പാത്തുമ്മയുടെ ആടിലെ കഥാപാത്രവും ബഷീറിൻ്റെ സഹോദരി പുത്രനുമായ സെയ്ദുമുഹമ്മദ് പുസ്തകം വായിച്ചു സാഹിത്യ സദസിനു തുടക്കം കുറിച്ചു. മാസത്തിൽ രണ്ടു തവണ നാലുമണിക്കൂട്ടം വായനയും സാഹിത്യ ചർച്ചയും നടത്തും.

Advertisements

ബഷീർ അമ്മ മലയാളം കോ- ഓർഡിനേറ്റർ ഡോ. എസ്.പ്രീതൻ, മോഹൻ.ഡി.ബാബു  , കെ.കെ.ഷാജി, സി.ഡി.ദിനേശ് , കെ.എസ്.മണി, സി.ജി.ഗിരിജൻ, കെ.ഡി.ദേവരാജൻ ,കുമാരികരുണാകരൻ, എം.ജെ.ജോർജ്, മോഹൻദാസ് ഗ്യാലക്സി , കെ.എസ്. സോമശേഖരൻ,  രാഹുൽ പെക്കേനേഴം, അനിതസുഭാഷ്, വിജയമ്മബാബു, എം.കെ.കണ്ണൻ.നന്ദു ഗോപാൽ, ആശ ഷീജയ്, വിജയൻ ഭാവന, അനിലസത്യൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, ഷിബിദിനേശ്, എൻ.സി.നടരാജൻ, ആഷിരാജ്,ആനന്ദ്.ടി. ദിനേശ്,എൻ. ദാമോദരൻകരിയത്തറ എന്നിവർ സദസിന് നേതൃത്വം നൽകി.

Hot Topics

Related Articles