ന്യൂഡൽഹി: ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഗൂഡാലോചനയ്ക്ക് ഇരയായ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഡോ.നമ്ബി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കട്രി ദി നമ്ബി എഫക്ട് ഇക്കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. ആർ മാധവന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവെയ്ക്കുന്നത്. ചിത്രത്തിൽ നമ്പി നാരായണനായി വേഷമിടുന്നതും ആർ മാധവൻ തന്നെയാണ്.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നമ്ബി നാരായണൻ. ഈ ചിത്രം പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഏരിയസ് പ്ലക്സ് തിയേറ്ററിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്മഭൂഷൺ നൽകി ആദരിക്കുന്നതിന് മുൻപേ തനിക്ക് കിട്ടിയ പദവിയാണ് രാജ്യദ്രോഹിയെന്നും വിവാദമായ കേസ് മാത്രമേ എല്ലാവർക്കും അറിയു, എന്നാൽ രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങളെ പറ്റി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘വികാസ് എഞ്ചിനെപ്പറ്റിയും അതിന്റെ പ്രവർത്തനത്തെപ്പറ്റിയും ആർക്കും അറിയില്ല. അതിന് പിന്നിലെ പ്രവർത്തനമാണ് ചിത്രത്തിന്റെ കഥ. ഇത് പല ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ്’ അദ്ദേഹം മനസ് തുറന്നു.
ആർ മാധവന്റെ ട്രൈ കളർ ഫിലീസും വർഗീസ് മൂലൻ പിക്ചർസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ് എന്നും റിപ്പോർട്ടുകളുണ്ട്. വെള്ളം സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ ചിത്രത്തിന്റെ സഹ സംവിധായകൻ ആണ്.
സിമ്രാൻ ബഗ്ഗ, രജിത് കപൂർ, രവി രാഘവേന്ദ്ര, മിഷ ഘോഷാൽ, ഗുൽഷൻ ഗ്രോവർ, കാർത്തിക് കുമാർ, ദിനേഷ് പ്രഭാകർ തുടങ്ങിയ വൻ താര നിര ചിത്രത്തിൽ അണിനിരക്കുന്നു.