വടക്കഞ്ചേരി: (പാലക്കാട്) ലഹരിവസ്തുക്കൾ പിടികൂടാനുള്ള ശ്രമത്തിനിടെ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ എ എസ് ഐ കാവശ്ശേരി പത്തനാപുരം ചേരുംകോട് പെരിയ കുളം വീട്ടിൽ ഉവൈസിനെയും(46), കൂടെയുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ലൈജുവിനെയും, കാറടിപ്പിച്ച് തെറിപ്പിച്ച് രക്ഷപ്പെട്ടുപോയ ലഹരി സംഘത്തെ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഡെൻസാഫ് ടീം കറുകച്ചാലിൽ നിന്നും സാഹസികമായി പിടികൂടി, ഈ സംഭവത്തിൽ ഉവൈസ് ന് കാലിനു സരമായി പരിക്കേൽക്കുകയും, കൂടെയുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ലൈജുവിനും പരിക്കുപറ്റിയിട്ടുള്ളതാണ്. തിങ്കളാഴ്ച രാത്രി 8 മണിയോടെ ദേശീയപാത ചെമ്മണാ കുന്നിൽ ആണ് സംഭവം.
പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ചിട്ട് ഒരു വാഹനം കോട്ടയം ജില്ലയിലേക്ക് കടന്നിട്ടുണ്ട് എന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡൻസാഫ് ടീം കറുകച്ചാൽ ഭാഗത്ത് നിരീക്ഷണം നടത്തിവരവേ അപകടം നടത്തി കടന്നുകളഞ്ഞ വാഹനം കറുകച്ചാൽ കറ്റുവെട്ടി എന്ന സ്ഥലത്ത് ലയൺസ് ക്ലബ് റോഡിൽ വെച്ച് കണ്ടെത്തുകയും തടഞ്ഞു നിർത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ടി വാഹനം പരിശോധിച്ചതിൽ വാഹനത്തിനുള്ളിലെ ഡാഷ് ബോർഡ് ൽ നിന്നും 60 ഗ്രാം കഞ്ചാവും മൂന്ന് ഗ്രാം എം ഡി എം എ യും കണ്ടെത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.