സ്വാതന്ത്ര്യ ദിനത്തിൽ പാരിസ് ഒളിമ്പിക്സ് സംഘവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ പാരിസ് ഒളിമ്പിക്‌സ് സംഘവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. 15ാം തിയതി സ്വാതന്ത്ര്യദിനത്തിലെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം ഉച്ചയ്‌ക്കായിരിക്കും പ്രധാനമന്ത്രി സംഘത്തെ കാണുന്നത്. 117 അത്‌ലറ്റുകള്‍ സ്വാതന്ത്ര്യദിന ചടങ്ങിലും പങ്കെടുക്കുമെന്നാണ് വിവരം. രാജ്യത്തിനായി മെഡല്‍ നേട്ടം സ്വന്തമാക്കിയ ഓരോ താരങ്ങളോടും പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചിരുന്നു.

Advertisements

മെഡല്‍ നഷ്ടമായ താരങ്ങള്‍ക്കും അദ്ദേഹം പിന്തുണ നല്‍കിയിരുന്നു. അഞ്ച് വെങ്കലവും ഒരു വെള്ളിയുമടക്കം ആറ് മെഡലുകള്‍ നേടിയ ഇന്ത്യ 71-ാം സ്ഥാനമാണ് നേടിയത്. ആറ് വിഭാഗങ്ങളില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ നഷ്ടമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്നു. ഭാരോദ്വഹനത്തില്‍ വനിതകളുടെ 50 കിലോ വിഭാഗത്തില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണ അറിയിച്ച്‌ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ തവണ ജാവലിൻ ത്രോയില്‍ സ്വർണമെഡല്‍ നേടിയ നീരജ് ഇക്കുറി വെള്ളിയാണ് നേടിയത്. ഇക്കുറിയുള്ള ഏക വെള്ളി മെഡല്‍ നീക്കമാണിത്. മൂന്ന് വെങ്കലമെഡലുകള്‍ ഷൂട്ടിങ്ങില്‍ നിന്നാണ്. ഗുസ്തിയില്‍ നിന്നും ഹോക്കിയില്‍ നിന്നും ഓരോ വെങ്കല മെഡല്‍ വീതവും ഇന്ത്യ നേടി. ഓരോ ഗെയിമുകളിലും ഇന്ത്യൻ സംഘം നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞിരുന്നു.

എല്ലാ അത്ലറ്റുകളും അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഓരോ ഇന്ത്യക്കാരനും ഇവരെ കുറിച്ച്‌ ഓർക്കുമ്ബോള്‍ അഭിമാനം തോന്നുന്നുണ്ട്. കായികലോകത്തെ നമ്മുടെ ഈ താരങ്ങള്‍ക്ക് ഭാവിയിലെ അവരുടെ മികച്ച പ്രകടനങ്ങള്‍ക്കായി ആശംസകള്‍ നേരുന്നതായും” പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.

Hot Topics

Related Articles