തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന തോന്നൽ ; പ്രധാനമന്ത്രിക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാൻ 9.5 വര്‍ഷം വേണ്ടി വന്നു ; മോദിയെ വിമർശിച്ച് ജയറാം രമേശ്

ന്യൂഡല്‍ഹി : തെലങ്കാനയില്‍ കേന്ദ്ര ട്രൈബല്‍ സര്‍വകലാശാല സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനത്തെ വിമര്‍ശിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജനറല്‍ സെക്രട്ടറിയുമായ ജയറാം രമേശ്.മോദിക്ക് ഉണരാൻ വരാൻ 9.5 വര്‍ഷം സമയമെടുത്തുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. അതേസമയം തെലങ്കാനയുടെ രൂപീകരണത്തോട് അനുബന്ധിച്ചുള്ള ആന്ധ്രപ്രദേശ് പുന:സംഘടന നിയമത്തില്‍ നിലവില്‍ മോദി വാഗ്ദാനം ചെയ്ത ട്രൈബല്‍ സര്‍വകലാശാലയെ കുറിച്ച്‌ പരാമര്‍ശിച്ചിട്ടുണ്ടെന്ന് ജയ്റാം രമേശ് പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പൂര്‍ണപരാജയം നേടുമെന്ന തിരിച്ചറിവാകാം മോദിക്ക് 9.5 വര്‍ഷം കഴിഞ്ഞുള്ള നിലവിലെ ബോധോദയത്തിന് കാരണമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

Advertisements

പ്രധാനമന്ത്രി തെലങ്കാനയില്‍ ച്രൈബല്‍ സര്‍വകലാശാല കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ ആന്ധ്രപ്രദേശ് പുന:സംഘടന നിയമത്തിലെ പതിമൂന്നാം ഷെഡ്യൂളില്‍ ആന്ധ്രപ്രദേശിന് പുറമെ തെലങ്കാനയിലും ഒരു ട്രൈബല്‍ സര്‍വകലാശാല സ്ഥാപിക്കാൻ കേന്ദ്രസര്‍ക്കാരിന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹത്തിന് അറിയാമോ? വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന തോന്നലുണ്ടാകേണ്ടി വന്നു പ്രധാനമന്ത്രിക്ക് 9.5 വര്‍ഷത്തിന് ശേഷം ഉയര്‍ത്തെഴുന്നേല്‍ക്കാൻ” – ജയറാം രമേശ് പറഞ്ഞു. ഞായറാഴ്ച നടന്ന പരിപാടിക്കിടെയായിരുന്നു പ്രധാനമന്ത്രി തെലങ്കാനയില്‍ ട്രൈബല്‍ സര്‍വകലാശാല കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തത്. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.