ഡല്‍ഹി : മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്.പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ കുറ്റക്കാരനാണ്. അതില്‍ നിന്നുള്ള കുറ്റബോധം കൊണ്ടാണ് അദ്ദേഹത്തിന് പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈയ്യെടുക്കാത്തതെന്ന് ലാലു ആരോപിച്ചു. മണിപ്പൂരില്‍ താന്‍ കുറ്റക്കാരനാണെന്ന് മോദിക്കറിയാം. അതിനെ നേരിടാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും ലാലു പറഞ്ഞു.
അതേസമയം പ്രതിപക്ഷം അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യം വിട്ട് ഓടേണ്ടി വരുമെന്ന് മുന്‍ പരാമര്‍ശം ലാലു ആവര്‍ത്തിച്ചു.മുന്‍ ഫിലിപ്പൈന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസിന്റെ അവസ്ഥ മോദിക്ക് വരും. രാജ്യത്തിന് പുറത്തൊരു സ്ഥലം മോദിക്ക് കണ്ടെത്തേണ്ടി വരും. മാര്‍ക്കോസിനെ പോലെ സ്വന്തം രാജ്യം വിട്ട് മോദിക്ക് ഓടിയൊളിക്കേണ്ടി വരും. അത്രയ്ക്കധികം പാപങ്ങള്‍ മോദി ചെയ്തിട്ടുണ്ടെന്നും ലാലു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം മോദിക്കുണ്ടെന്ന് ലാലു പറഞ്ഞിരുന്നു. അതുകൊണ്ട് വിദേശത്ത് അഭയം തേടാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ലാലു ആരോപിച്ചിരുന്നു. മോദിയുടെ ക്വിറ്റ് ഇന്ത്യ പരാമര്‍ശത്തിനെതിരെയായിരുന്നു ലാലുവിന്റെ മറുപടി വന്നത്. ഇന്ത്യാ സഖ്യം അഴിമതി, പ്രീണന രാഷ്ട്രീയം, കുടുംബാധിപത്യം എന്നിവ അടങ്ങിയതാണെന്ന് മോദി ആരോപിച്ചിരുന്നു.