വരുമാനവും അവസരവും വർദ്ധിക്കുന്നു , ദാരിദ്ര്യം കുറഞ്ഞു വരുന്ന കാഴ്ച : ഭാരതം വികസനത്തിന്റെ പാതയിൽ ; നരേന്ദ്ര മോദി

ഡല്‍ഹി: ഭാരതം വികസനത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വരുമാനവും അവസരവും വർദ്ധിക്കുകയാണ് ചെയ്യുന്നത്.ദാരിദ്ര്യം കുറഞ്ഞു വരുന്ന കാഴ്ചയ്‌ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും ഭാരതം കടന്നു പോകുന്നത് അനുകൂലമായ സമയത്തിലൂടെയും സാഹചര്യത്തിലൂടെയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ നടക്കുന്ന ടൈംസ് ഗ്ലോബല്‍ ബിസിനസ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

” ഇന്ത്യ ഒരു ക്ഷേമരാഷ്‌ട്രമാണ്. രാജ്യത്തെ സാധാരണക്കാരന്റെ ദൈനംദിന ജീവിതം മെച്ചപ്പെടുത്താനും സുഗമമാക്കുകയുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്‌ക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനാണ് ഞങ്ങള്‍ പ്രാധാന്യവും മുൻഗണനയും നല്‍കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ എങ്ങനെയാണ് വികസനത്തിന്റെ പാതയിലെത്തിയതെന്നാണ് ലോകം വീക്ഷിക്കുന്നത്. അതുകൊണ്ടാണ് ഞാൻ ആവർത്തിച്ചു പറയുന്നത് നാം നമ്മുടെ കഴിവുകളില്‍ വിശ്വസിക്കണം, നമ്മുടെ രാജ്യത്തിന്റെ കഴിവില്‍ വിശ്വസിക്കണം, രാജ്യത്തിന് അനുകൂലമായ സമയം എത്തിയിരിക്കുന്നു..”- പ്രധാനമന്ത്രി അറിയിച്ചു.

കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തിന്റെ വളർച്ചാ നിരക്ക് വളരെ അധികം വർദ്ധിച്ചിരിക്കുന്നു. പണപ്പെരുപ്പം രാജ്യത്ത് നിയന്ത്രണവിധേയമാണ്. രാജ്യത്തിന്റെ കയറ്റുമതികള്‍ വർദ്ധിച്ചുവെന്നും വരുമാനം വർദ്ധിച്ചതോടെ ദാരിദ്ര്യം കുറഞ്ഞുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയോടുള്ള ലോകത്തിന്റെ വിശ്വാസം അനുദിനം വർദ്ധിച്ചു വരികയാണ്. വികസനം, തടസം, വൈവിധ്യവത്കരണം എന്നീ ആശയങ്ങളെ മുറുകെ പിടിച്ചാണ് ലോകത്തിനൊപ്പം നമ്മുടെ രാജ്യവും സഞ്ചരിക്കുന്നത്. ഈ മൂന്ന് വിഷയങ്ങളാണ് ഇന്ന് ലോകത്ത് ചർച്ച ചെയ്യപ്പെടുന്നത്. അതിനാല്‍ കേന്ദ്ര സർക്കാർ ഇക്കാര്യങ്ങളെല്ലാം കൃത്യമായി വിശകലനം ചെയ്താണ് മുന്നോട്ടു പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്നലെയും ഇന്നുമായാണ് ഡല്‍ഹിയിലെ താജ് പാലസില്‍ വച്ച്‌ ടൈംസ് ഗ്ലോബല്‍ ബിസിനസ് ഉച്ചകോടി 2024 നടക്കുന്നത്. സാമ്ബത്തിക പ്രവണതകള്‍, കോർപ്പറേറ്റ് പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളാണ് ഉച്ചക്കോടിയില്‍ മുൻനിർത്തുന്നത്. രണ്ട് ദിവസങ്ങളിലായി വിവിധ കമ്ബനികളിലെ പ്രമുഖരും മന്ത്രിമാരും ആശയങ്ങള്‍ പങ്കുവയ്‌ക്കും. 30 ട്രില്യണ്‍ ഡോളർ സമ്ബദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യയെ നയിക്കുന്നതിനായി സഹായിക്കുന്ന ആഗോള ബിസിനസ്, വ്യാപാരം, സാമ്ബത്തിക വികസനം തുടങ്ങിയ വിഷയങ്ങള്‍ ഉച്ചകോടിയില്‍ സമഗ്രമായി ചർച്ച ചെയ്യും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.