ഡൽഹി : പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഡോ ജോണ്‍ ബ്രിട്ടാസ് എം പി. ദൈവങ്ങള്‍ക്ക് അല്ല, ജനങ്ങള്‍ക്ക് പ്രാണൻ നല്‍കാനാണ് പ്രധാനമന്ത്രി തയാറാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്തുകയല്ല വേണ്ടത്. മണിപ്പൂരില്‍ പോകാൻ തയ്യാറാകണം. മണിപ്പൂരില്‍ പ്രാണപ്രതിഷ്ഠ നടത്തണം. പ്രധാനമന്ത്രിയും പൂജാരിയും തമ്മില്‍ വ്യത്യാസമില്ലാത്ത അവസ്ഥയാണ്. മത ചടങ്ങിനെ രാഷ്ട്രീയ ചടങ്ങ് ആക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യത്തിന്റെ സാഹചര്യം അപകടത്തിലാണ്. ഒരു പ്രൊഫസർ പോലും ഗോഡ്സയെ പ്രകീർത്തിച്ചു പോസ്റ്റ് ഇടുന്നതാണ് ഇപ്പോഴുള്ള സാഹചര്യമെന്നും അദ്ദേഹം വിമർശിച്ചു. ഗവർണർക്ക് സിആർപിഎഫ് സുരക്ഷ നല്കി ഗവർണറില്‍ നിന്നും കേരള ജനതയെ രക്ഷിച്ച അമിത് ഷാക്ക് നന്ദിയെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.