ഡല്‍ഹി : ആരൊക്കെ എന്തൊക്കെ പറഞ്ഞാലും രാജ്യത്തെ അന്വേഷണ ഏജൻസികള്‍ അവരുടെ ജോലി കൃത്യമായി ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .ലോക്‌സഭയില്‍ രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
രാജ്യം കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ല. കൊള്ളയടിച്ച മുതലൊക്കെ വൈകാതെ തിരികെ നല്‍കേണ്ടിവരും. ഇന്ന് ശിക്ഷ അനുഭവിക്കുന്ന ചിലരെ മഹത്വവത്കരിക്കാനുള്ള പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ട്. അവരെ മഹാനെന്ന് വിശേഷിപ്പിക്കുന്നു, പക്ഷേ അത്തരം സംഭാഷണങ്ങള്‍ അധികകാലം നിലനില്‍ക്കില്ല . തികച്ചും സ്വതന്ത്രമായ അന്വേഷണമാണ് ഏജൻസികളുടെ ചുമതല. വിധി പറയുക എന്നത് കോടതിയുടെ ജോലിയാണ്, അത് അതിന്റെ ജോലി ചെയ്യുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനങ്ങളുടെ ശക്തിയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ ഞങ്ങള്‍ക്ക് ആദ്യമായി സേവനം ചെയ്യാൻ അവസരം നല്‍കിയപ്പോള്‍, മുൻ യുപിഎ സർക്കാർ അവശേഷിപ്പിച്ച കുഴികള്‍ ഞങ്ങള്‍ നികത്തിക്കൊണ്ടേയിരുന്നു. രണ്ടാം ടേമില്‍ പുതിയ ഇന്ത്യയുടെ അടിത്തറയിട്ടു . പാവപ്പെട്ടവർക്കായി 4 കോടി വീടുകളും നഗരങ്ങളിലെ ദരിദ്രർക്കായി 80 ലക്ഷം വീടുകളും ഞങ്ങള്‍ നിർമ്മിച്ചു.ഇത് ചെയ്യാൻ കോണ്‍ഗ്രസിന് 100 വർഷമെടുക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.