ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സാംസ്കാരിക സംഘടനകൾ നേതൃത്വം കൊടുക്കണം : മന്ത്രി ബാലഗോപാൽ

പത്തനംതിട്ട. പ്രായ, ലിംഗ ഭേദമന്യേ സമൂഹത്തെ കാർ ന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയുടെ വ്യാപനത്തിൽ നിന്നും സമൂഹത്തെ രക്ഷിക്കുവാൻ ലഹരി വിരുദ്ധ സ്കാഡുകൾ രൂപീകരിക്കുവാൻ സാംസ്കാരിക സംഘടനകൾ മുന്നോട്ടുവരണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ആഹ്വാനം ചെയ്തു. കേരള കോൺഗ്രസ് എം സംസ്കാരവേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോന്നിയിൽ കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിയും അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ജോസഫ് ജോർജ് വടക്കേടം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി വിരുദ്ധ സ്ക്വാടുകൾക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ അടിസ്ഥാനത്തിൽ നടത്തിയ പ്രസംഗ മത്സര വിജയികൾക്ക് ക്യാഷ് അവാർഡുകളും പുസ്തകങ്ങളും മന്ത്രി നൽകി. സംസ്കാര വേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം ഉന്നത അധികാര സമിതി അംഗവും ആഗ്രോ ഫ്രൂട്ട്സ് കോർപ്പറേഷൻ ചെയർമാനുമായ ഡോ. ബെന്നി കക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. അലക്സ് മാത്യു, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ്, ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി ജി ആനന്ദൻ, മറിയാമ്മ ജോർജ് വടക്കേടം, കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി എബ്രഹാം വാഴയിൽ, ജോജോ എബ്രഹാം, അഡ്വ. മോഹൻകുമാർ, സാമുവേൽ മണ്ണിൽ, എബ്രഹാം കുരുവിള, എം ഗിരീശൻ നായർ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.