‘നാസ’ ദക്ഷിണേന്ത്യന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച സമാപിക്കും 

വാഗമണ്‍: ഡി.സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈനിന്റെ ആഭിമുഖ്യത്തില്‍ വാഗമണ്ണിലെ കാമ്പസില്‍ നടക്കുന്ന നാഷണല്‍ അസോസിയേഷന്‍ ഓഫ് സ്റ്റുഡന്റ്സ് ഓഫ് ആര്‍ക്കിടെക്ചര്‍ (നാസ) 65-ാമത് സോണല്‍ കണ്‍വെന്‍ഷന്‍ നവംബർ അഞ്ച് ശനിയാഴ്ച സമാപിക്കും നവംമ്പര്‍ മൂന്നിന് ആരംഭിച്ച കണ്‍വെന്‍ഷനില്‍  ദക്ഷിണേന്ത്യയിലെ എഴുപതോളം സ്ഥാപനങ്ങളില്‍ നിന്നും പ്രശസ്ത വാസ്തുവിദ്യാ സ്ഥാപനങ്ങളില്‍ നിന്നുമായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍  പങ്കെടുക്കുന്നുണ്ട്. 

Advertisements

വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള്‍ ഇന്നു നടക്കും. ‘പരിശീലനത്തില്‍ നിന്നുള്ള പഠനം’  എന്ന വിഷയത്തില്‍ ആര്‍ക്കിടെക്റ്റ് ജില്‍സ് ഫിലിപ്പും, ‘ഓര്‍മകളുടെ അനുഭവങ്ങളുടെ വാസ്തു വിദ്യ’ എന്ന വിഷയത്തില്‍ ആര്‍ക്കിടെക്റ്റ് റോയ് ആന്റണി, ‘പശ്ചിമഘട്ടത്തിലെ ബദല്‍ നിര്‍മ്മാണ സാമഗ്രികളും സാങ്കേതിക വിദ്യകളും’ എന്ന വിഷയത്തില്‍ ആര്‍ക്കിടെക്റ്റ് ജെയിംസ് ജോസഫ്,  ‘ജനങ്ങള്‍ക്കായുള്ള രൂപകത്പ്പന’ എന്ന വിഷയത്തില്‍ ആര്‍ക്കിടെക്റ്റ്സ് എസ്. ഗോപകുമാറും, ‘പുനഃരുപയോഗവും സുസ്ഥിരതയും’ എന്ന വിഷയത്തില്‍ ആര്‍ക്കിടെക്റ്റ് മുഹമ്മദ് നൗഫലും, ‘രൂപകത്പ്പന ചിന്ത’ എന്ന വിഷയത്തില്‍ ആര്‍ക്കിടെക്റ്റ് ജോര്‍ജ് എ. ഐക്കരകുന്നേലും സംസാരിക്കും.രാജ്യത്തെ പ്രമാദമായ ബാങ്ക് കൊള്ളയായ ചേലേമ്പ്ര ബാങ്ക് കൊള്ളയെക്കുറിച്ച് പി.വിജയന്‍ ഐപിഎസ്  വിശദീകരിക്കും.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹരി ശശികുമാര്‍, രവി ഡിസി, ബോസ് കൃഷ്ണമാചാരി, ആര്‍ക്കിടെക്റ്റുമാരായ  ശങ്കര്‍ എസ്. കണ്ഠദായ്,  അമോല്‍ മഗ്ദൂം, ഡോ. ഐശ്വര്യ ടിപ്നിസ്, ബിലെയ് മേനോന്‍,  തരുണ്‍ കൃഷ്ണ, ഇജാസ് ലത്തീഫ് തുടങ്ങി പ്രമുഖര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. 

വ്യത്യസ്ത വിദ്യഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ തമ്മിലുള്ള ആശയ വിനിമയം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക തലത്തില്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുക,  അതു വഴി വിശാലമായ കര്‍മ്മ മണ്ഡലമൊരുക്കുക എന്നിവയാണ് കണ്‍വെന്‍ഷന്റെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ വാസ്തു വിദ്യാ വിദ്യാര്‍ത്ഥി സംഘടനയാണ് നാസ – ഇന്ത്യയിലെ 300ലധികം ആര്‍ക്കിടെക്ചര്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അംഗങ്ങളാണ്.  ലോകത്തെമ്പാടുമുള്ള  മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുമായും  കോളജുകളുമായും നാസ സഹകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.