ദേശീയ പണിമുടക്ക്; സംയുക്ത ട്രേഡ് യൂണിയൻ വാഹന പ്രചരണ ജാഥ

ഫോട്ടോ: ജൂലൈ ഒൻപത് ദേശീയപണിമുടക്കിന്റെ ഭാഗമായി സമയത്ത് ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പ്രചരണ ജാഥ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ കെ ഗണേശൻ ഉദ്ഘാടനം ചെയ്യുന്നു.

Advertisements

വൈക്കം: ജൂലൈ ഒൻപത് ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വൈക്കം മണ്ഡലം തല വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു . ശനിയാഴ്ച രാവിലെ കല്ലറ ചന്തകവലയിൽ നിന്നും ആരംഭിച്ച ജാഥ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം കെ കെ ഗണേശൻ ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എഐടിയുസി നേതാവ് വി കെ സലിംകുമാർ അധ്യക്ഷനായി. എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ് കെ ഡി വിശ്വനാഥൻ ജാഥ ക്യാപ്റ്റനായും സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ കെ രമേശൻ വൈസ് ക്യാപ്റ്റനായും കെ ടി യു സി നേതാവ് ബിജു പറപ്പള്ളിൽ മാനേജരായുമാണ് ജാഥ വൈക്കം താലൂക്കിൽ പര്യടനം നടത്തിയത്. ജാഥ അംഗങ്ങളായ പി വി പുഷ്കരൻ, സിപി ജയരാജ്, സി എം രാധാകൃഷ്ണൻ, കെ ബി രമ( സി ഐ ടി യു) പി സുഗതൻ, ഡി ബാബു, കെ എസ് രത്നാകരൻ, ബി രാജേന്ദ്രൻ ( എഐടിയുസി ), സിഐടിയു നേതാവ് എം സി രാജു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

കല്ലറ ഇടയാഴം, ഉല്ലല പഞ്ചായത്ത്പടി, ടി വി പുരം പഞ്ചായത്ത്പടി, വൈക്കം ടൗൺ, നാനാടം, മുറിഞ്ഞപുഴ, മറവൻതുരുത്ത് പഞ്ചായത്ത്പടി, വടയാർ ഇളങ്കാവ്, വെള്ളൂർ എന്നിങ്ങനെയാണ് ജാഥാ പര്യടനം നടത്തിയത്. വെള്ളൂരിൽ നടന്ന സമാപന സമ്മേളനം എ ഐ ടി യു സി സംസ്ഥാന വർക്കിംഗ്‌ കമ്മിറ്റി അംഗം ടി എൻ രമേശൻ ഉദ്ഘാടനം ചെയ്തു.

Hot Topics

Related Articles