നാഷണൽ റൂറൽ ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിക്കുക : കെ.ജി.ബി.ഇ.യു / ഒ.യു.

കോട്ടയം : ഗ്രാമീണ ബാങ്ക്കളെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നും ഇന്ത്യയിലെ ഗ്രാമീണ ബാങ്കുകളെ സംയോജിപ്പിച്ച് അഖിലേന്ത്യാ തലത്തിൽ എൻ.ആർ. ബി.ഐ രൂപീകരിക്കണമെന്ന് കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ / ഓഫീസേഴ്സ് യൂണിയൻ ഏറ്റ്മനൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

Advertisements

ഏറ്റുമാനൂർ ഏരിയ സമ്മേളനം കെ.ജി.ബി. ഇ.യു ജില്ലാ പ്രസിഡൻ്റ് രാജേഷ് ദിവാകരൻ ഉദ്ഘാടനം ചെയ്തു. കെ.ജി ബി.ഇ. യു സംസ്ഥാന വൈസ് പ്രസിഡണ്ട് വി.പി. ശ്രീരാമൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം വി. രാജീവ് സ്വാഗതവും, ഏരിയ കൺവീനർ ശരത് കെ.എസ് നന്ദിയും പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ.ജി.ബി. ഇ.യു സംസ്ഥാന ജോ. സെക്രട്ടറി സി.പി. ഭാനുപ്രകാശ്, കെ.ജി.ബി. ഒ.യു ജില്ലാ സെക്രട്ടറി നിതീഷ് എം ആർ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമ്മേളനം ശരത്. കെ.എസ് കൺവീനറായും, രാധിക കൃഷ്ണൻ, സഞ്ജീവ് .ഇ.കെ. എന്നിവരെ ജോ. കൺവീനറായും തെരഞ്ഞെടുത്തു.

Hot Topics

Related Articles