നാട്ടകം ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സിൻ്റെ നേതൃത്വത്തിൽ സ്കൂളിൻ്റെ മട്ടുപ്പാവിലും സ്കൂൾ പരിസരത്തുമായി നട്ടുപിടിപ്പിച്ച പച്ചക്കറി തോട്ടത്തിലെ ആദ്യ വിളവ് നാട്ടകം എൽ. പി. സ്കൂളിലെ വിദ്യാർഥികളുടെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കൈമാറി. വെണ്ട, വഴുതന, തക്കാളി, പയർ, പൊന്നാംകണ്ണിചീര, പച്ചമുളക് എന്നിങ്ങനെ വിവിധ ഇനത്തിലുള്ള പച്ചക്കറികൾ പൂർണമായും ജൈവകൃഷി രീതിയിലാണ് വോളണ്ടിയേഴ്സ് പരിപാലിക്കുന്നത്. സ്കൂൾ പ്രിൻസിപ്പൽ ബെന്നോ ജോസഫ്, എൻ .എസ് .എസ് . പ്രോഗ്രാം ഓഫീസർ നോബിൾ ജോൺ, എൽ. പി. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് വിധുമോൾ എന്നിവർ സംസാരിച്ചു.
Advertisements