ലഹരിക്കെതിരെ മിന്നൽ പരിശോധന വൻതോതിൽ നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

കുറവിലങ്ങാട് : പഞ്ചായത്ത് പോലീസ് എക്സൈസ് എന്നി വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ കുറവിലങ്ങാട് പഞ്ചായത്ത് പരിധിയിലുള്ള വിവിധ കടകളിൽ നിന്നായി വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ‘കാര്യം ജംഗ്ഷൻ ‘കുറവിലങ്ങാട് മാർക്കറ്റ് ‘ താലുക്ക് ആശുപത്രി ജംഗ്ഷൻ തുടണ്ടിയ സ്ഥലങ്ങളിലെ കടകളിൽ നിന്നുമാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.

Advertisements

കുര്യം ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന കടയിലും ഉടമയുടെ വീട്ടിലും വാഹനത്തിലുമായി നടത്തിയ പരിശോധനയിൽ വൻ തോതിൽ ലഹരി വസ്തുക്കൾ ആണ് പിടികൂടിയത് ‘കുറവിലങ്ങാട് ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ ഇതര സംസ്ഥാനക്കാർ നടത്തുന്ന പാൻ മസാല കടകളിലും സംയുക്ത സംഘം പരിശോധന നടത്തി പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. പഞ്ചായത്തിലെ രാഷ്ട്രീയ വ്യത്യസമില്ലാതെ അംഗങ്ങൾ ഒറ്റക്കെട്ടായി പരിശോധനകളിൽ പങ്കെടുത്തു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കടകളുടെ ലൈസൻസ് റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അറിയിച്ചു.

Hot Topics

Related Articles